Chapter Title : ?Game of Demons 4 [Demon king]
കൊറേ ചെക്കന്മാർ ആതിയെ നോക്കുന്നുണ്ട്...
മനുവിന് അൽപ്പം ദേഷ്യം വന്നെങ്കിലും മൈൻഡ് ചെയ്യാതെ അവിടുന്ന് പോയി. റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ആതിയുടെ കൈ പിടിച്ചാണ് അവൻ നടന്നത്..
കാറിൽ കയറി രണ്ട് പൊതി പിന്നിലിരിക്കുന്ന അമ്മക്കും അഞ്ജുവിനും നീട്ടി. ഒരു പൊതി മാത്രം ആതി വണ്ടിയിൽ ബോക്സിൽ ഇട്ടു
അഞ്ചു: എന്താടി അത്...
ആതി: അത് ഇന്റെ സ്നിക്കേഴ്സ് ആണ്
അഞ്ചു: ഓഹ് ഇങ്ങനെ ഒരു സ്നിക്കേഴ്സ് പ്രാന്തി...
അവൾ അഞ്ജുവിനെ നോക്കി കൊഞ്ഞനം കുത്തി.
പിന്നെ വണ്ടി നേരെ രാജീവിന്റെ വീട്ടിലേക്ക് തിരിച്ചു
തുടർന്ന് വായിക്കുക
തുടർന്ന് വായിക്കുക
വീട്ടുമുറ്റത്തു വണ്ടി എത്തുമ്പോൾ ഉള്ളിൽ നിന്നും രാജീവും രൂപയും അച്ഛനും അമ്മയും എല്ലാം ഇറങ്ങി വന്നു.( രാജീവിന്റെ അച്ഛന്റെ പേര് ഗോപകുമാർ എന്നാണ്. അമ്മയുടെ പേര് ശോഭ എന്നും. ആദ്യ ഭാഗത്തിൽ അവരുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല..)
രൂപ വന്ന് ആതിയുടെ കയ്യിൽ പിടിച്ച് അകത്തേയ്ക്ക് കൊണ്ടുപോയി. രാധമ്മയും കൂടെ പോയി. അഞ്ചു നേരെ രാജീവിന്റെ കയ്യിൽ തൂങ്ങി അവന്റെ പ്പവും പോയി.
അവർ പോകുന്നത് മനു നോക്കി നിന്നും. മനുവും ആതിയും എങ്ങനെയോ അത് തന്നെയാണ് രാജീവും അഞ്ജുവും...
അളിയനും അവന്റെ അനിയത്തി കുട്ടിയും. അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. ജീപ്പ് ഓഫ് ആക്കി ഹൻഡ്ബ്രേക് ഇട്ട് അവൻ പുറത്തേയ്ക്ക് ഇറങ്ങി. അവനെ കൊണ്ടുപോവാൻ അമ്മയും അച്ഛനും അവിടെ നിൽപ്പുണ്ട്.
തനിക്ക് ആരും ഇല്ല എന്ന് സ്വയം വിചാരിച്ച നിമിഷങ്ങൾ അവന്റെ മനസ്സിൽ ഓടിയെത്തി. ചില സൗഭാഗ്യങ്ങൾ നമ്മൾ കണ്ടില്ല എന്നു വക്കും. അതിൽ ചിലതാണ് രാജീവിന്റെ
💬 Comments
View all comments