Chapter Title : ?Game of Demons 4 [Demon king]
അമ്മയും അച്ഛനും ഒക്കെ.
മനു ചിരിച്ചുകൊണ്ട് അമ്മയുടെ തോളിൽ കയ്യിട്ട് അകത്തേയ്ക്ക് നടന്നു. ഉള്ളിൽ കേറിയപ്പോൾ തന്നെ ഹാളിലെ സോഫകളിൽ എല്ലാവരും നിലയുറപ്പിച്ചിരുന്നു. മനു നേരെ രൂപയും ആതിയും ഇരുന്ന സീറ്റിൽ പോയിരുന്നു.എല്ലാവരും തമാശയും വിശേഷങ്ങളും ഒക്കെ സംസാരിച്ചിരുന്നു
അച്ഛൻ: അല്ല മനു എന്താ ഇനി നിന്റെ പരിപാടി... പഴയ പണി നോക്കാൻ ആണോ...
അച്ഛൻ മനുവിനോട് ചോദിച്ചു...
മനു: അങ്ങനെ പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ല അച്ഛാ... ഷോപ്പ് തുറക്കാൻ ഉള്ള വഴി നോക്കണം അത്ര തന്നെ....
'അമ്മ: ആ അത് തന്നെ നല്ലത്.... ഇനി ബോക്സിങ് കീക്സിങ് എന്നൊക്കെ പറഞ്ഞ് സമയം കളയണ്ട....
ആതി: ബോക്സിങ്ങോ...??
ആതി ഒന്നും മനസ്സിലാവാതെ എല്ലാവരെയും നോക്കി.
മനു അഞ്ജുവിന്റെ കൂടെ ജോലി ചെയ്യുന്നവൻ ആണെന്നും സ്വന്തമായി ആരും ഇല്ലായെന്നും മാത്രം ആണ് ആതിക്കും അമ്മക്കും അറിയൂ....
'അമ്മ: അപ്പൊ നിങ്ങൾക്ക് അതിനെക്കുറിച് ഒന്നും അറിയില്ലേ....
ആതിയും രാധാമ്മയും അതിശയത്തോടെ ഇല്ല എന്ന് മറുപടി കൊടുത്തു....
'അമ്മ: ആ.... എന്നാലേ....18ആം വയസ്സിൽ സ്റ്റേറ്റ് ചാമ്പ്യൻ ആയി നാഷണൽ പ്ലെയർ ആയ മുതൽ ആണ് ദേ ഇവിടെ ഇരിക്കുന്നെ....
ആതിയും അമ്മയും മനുവിനെ അതിശയത്താൽ നോക്കി.
ആതി: എടാ ചേട്ടച്ചാരെ....... അപ്പൊ ഇടിയാൻ ആണല്ലേ.......
അത് കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി.കൂടെ റിലേ പോയ ആതിയും അമ്മയും.
രാധമ്മ: പിന്നെ നീ എന്തിനാ ആ ഓഫീസിൽ പോയേ... ഇത്രയും നല്ല അവസരം കിട്ടിയിട്ടും അതൊക്കെ കളഞ്ഞ് അവിടെ പോയി അടിമപ്പണി എടുക്കേണ്ട കാര്യം ഉണ്ടായിരുന്നോ...
അത് പറഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന
💬 Comments
View all comments