0%

Chapter Title : ?Game of Demons 4 [Demon king]

Author : demon king Read All Parts 897
ചിരി ഊതികെടുത്തി.. അഞ്ചു അമ്മയുടെ കയ്യിൽ ഒന്ന് മുറുകെ പിടിച്ച് വേണ്ട എന്ന് പറഞ്ഞു. എന്നാൽ രാധമ്മ എല്ലാവരെയും സംശയത്തോടെ നോക്കി. മനു അവിടെ ഇരിക്കുന്നത് ശരിയല്ല എന്ന് അവന് മനസ്സിലായി. പതിയെ അവൻ അവിടുന്ന് എഴുന്നേറ്റ് സിറ്റ്ഔട്ടിലേക്ക് പോയി. അവൻ പോയി കഴിഞ്ഞപ്പോൾ അച്ഛൻ ആ ആക്‌സിഡന്റിന്റെ കാര്യവും പിന്നെ അവൻ ആ കമ്പനിയിൽ എത്തിയ കാര്യവും അവന്റെ അവസ്ഥയും എല്ലാം പറഞ്ഞു. ആതിയും രാധമ്മയും ആകെ വിഷമിച്ചിരിക്കുകയാണ്. 'അമ്മ: അഞ്ജുവും രാധയും ആതിയും ഒക്കെ വന്നതിന് ശേഷം ആണ് ഞങ്ങടെ പഴയ മനുവിനെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്. രാധമ്മ: നിനക്ക് ഏതെന്നോട് ആദ്യമേ പറയാർന്നില്ലേ അഞ്ചു.... നിറഞ്ഞ കണ്ണുമായി രാധമ്മ അഞ്ജുവിനോട് പറഞ്ഞു. അഞ്ചു : അത് പിന്നെ 'അമ്മ..... ഇതൊക്കെ അറിഞ്ഞാൽ 'അമ്മ ഈ ബന്ധത്തിന് സമ്മതിക്കുമോ എന്ന് പേടിച്ചത്കൊണ്ടാ... അവൾ വിക്കി വിക്കി ഉത്തരം പറഞ്ഞു. രാധമ്മ: ആ... നന്നായി... എന്റെ മോൾ എന്നെക്കുറിച്ചു ഇങ്ങനെ ഒക്കെ ആണ് ധരിച്ചു വച്ചേക്കുന്നെ.... എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവളെ പോലെ ജീവിച്ചവള ഞാൻ.... ആ എനിക്ക് ഇന്റെ കുട്ടിടെ വിഷമം ഒരു പ്രശ്നമായി തോന്നും എന്ന് നീ കരുതി അല്ലെ.... രാധമ്മ വിതുമ്പികൊണ്ടാണ് അത് പറഞ്ഞത്. അതിര അവിടുന്ന് എഴുന്നേറ്റ് പുറത്തേയ്ക്ക് പോയി. നിറ കണ്ണുകളുമായി അഞ്ചു തല താഴ്ത്തിയാണ് നിൽക്കുന്നത്. 'അമ്മ: മതി രാധേ.... എന്തായലും ഇപ്പൊ അറിഞ്ഞില്ലേ.... അവൾ പേടികൊണ്ട് പറയാതെ ഇരുന്നതാവും... ഇനി നല്ലൊരു ദിവസം ആയി ഇതേ ചൊല്ലി വിഷമിച്ചിരിക്കണ്ട... കുറച്ചു സമയം ആരും ഒന്നും മിണ്ടിയില്ല.

💬 Comments

View all comments