Chapter Title : ?Game of Demons 4 [Demon king]
പിന്നെ രാധമ്മ എഴുന്നേറ്റ് മനുവിന്റെ അടുത്തേയ്ക്ക് പോയി...
.......
മനു പുറത്തേക്കും നോക്കി നിൽക്കുകയാണ്. പെട്ടെന്ന് ആതി വന്ന് തന്റെ അരയിൽ കൈചുറ്റി കെട്ടിപ്പിടിച്ചു.മനു അവളെ ചേർത്തു നിർത്തി. എന്നിട്ട് അവളുടെ മുഖത്തേയ്ക്ക് നോക്കി. കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു.
മനു: എന്താ പെണ്ണേ....
ആതി: ഒന്നുല്ലാ.....
അവൾ എന്തിനാണ് കരയുന്നത് എന്ന് അവനറിയാം. പക്ഷെ വീണ്ടും ചോദിക്കാൻ അവന്റെ മനസ്സ് സമ്മതിച്ചില്ല.അവൾ കൂടുതൽ ഇറുക്കി തന്നെ കെട്ടിപ്പിടിച്ചു. സ്നേഹം കൂടിയത്കൊണ്ടാണ്...
അവൻ അവളുടെ തലമുടി ഒന്ന് തഴുകി നെറുകിൽ ഒരു സ്നേഹ ചുംബനം കൊടുത്തു.
'"" മോനെ.....'"
രാധമ്മ പിന്നിൽ നിന്നും വിളിക്കുന്നത് അവൻ കേട്ടു. ആതി കയ്യിലെ കെട്ടൊന്ന് അയച്ചു...എന്നാലും ഇപ്പോഴും അവനെ കെട്ടിപ്പിടിച്ചു തന്നെ ആണ് നിൽക്കുന്നത്.
അവൻ തിരിഞ്ഞ് രാധമ്മയെ നോക്കി.
രാധമ്മ:ഞാൻ പറഞ്ഞത് മോന് വിഷമായോ....
മനു: എന്ത് വിഷമം......ഇപ്പൊ നിങ്ങൾ ഒക്കെ ഇല്ല എനിക്ക്... പിന്നെ എന്തിനാ വെറുതെ വിഷമിക്കുന്നത്.
മനു ആതിയെ വിട്ട് രാധമ്മയുടെ കണ്ണുനീർ തുടച്ചു.
മനു: രണ്ടും കരച്ചിൽ നിർത്തിക്കൊ...നമുക്ക് ആ ടോപിക് വിടാ....
രാധമ്മ: ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല മോനെ.... അതാ അങ്ങനെ ചോദിച്ചത്... മോൻ അമ്മയോട് ക്ഷമിക്ക്....
അവൻ അമ്മയെ കെട്ടിപ്പിടിച്ച് സമാധാനിപ്പിച്ചു...
മനു: ഇനി വെറുതെ ടെൻഷൻ അടിച്ചിരിക്കണ്ട .... ഞാൻ അതൊക്കെ മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങളാ... ഇപ്പൊ നിങ്ങൾ ഒക്കെ ഇല്ലേ എനിക്ക്.... ഞാൻ ഇപ്പൊ ആരും എല്ലാത്തകവൻ ഒന്നും അല്ലല്ലോ...
അവൻ അമ്മയെ വിട്ട് ഒന്നുകൂടി ആ കണ്ണുനീർ തുടച്ചു.
മനു: ദേ... രണ്ടും ഇങ്ങോട്ട് നോക്കിക്കേ....എന്നിട്ടൊന്ന് ചിരിച്ചേ.....
ആതിയും
💬 Comments
View all comments