Chapter Title : ?Game of Demons 4 [Demon king]
രാധമ്മയും അവനെ നോക്കി ചിരിച്ചു.
മനു: ആഹ്... ഇപ്പൊ ആണ് ശരിയായത്... ഈ കാരഞ്ഞോളിപ്പിച്ച മുഖം നിങ്ങൾക്ക് ഒട്ടും ചേരുന്നില്ലാട്ടോ.... ഇപ്പൊ നോക്കിക്കേ സുന്ദരികൾ ആയി....
അവർ വീണ്ടും സന്ദോഷത്തിൽ ആയി... മനു അവരുടെ തോളിൽ കയ്യിട്ട് അകത്തേയ്ക്ക് പോയി.
അഞ്ചു ആകെ വിഷമിച്ചാണ് ഇരുന്നത്. ആതിയും അമ്മയും പുഞ്ചിരിച്ചുകൊണ്ട് കേറിവന്നപ്പോ അവൾക്കും സമാധാനം ആയി.
'അമ്മ: ആ.... ഇപ്പോ വിഷമം ഒക്കെ പോയില്ലേ.... ഇനി വന്നേ... ഫുഡ് എടുത്തു വച്ചിട്ടുണ്ട് .... കഴിച്ചിട്ടാവാം ബാക്കി.
അവർ എല്ലാവരും സന്തോഷത്തോടെ ഡൈനിങ് ടേബിളിലേക്ക് പോയി.
ആ വലിയ നീണ്ട ടേബിളിൽ ഒരു വിരുന്നിനുള്ള വിഭവങ്ങൾ തന്നെ ഒരുക്കി വച്ചിട്ടുണ്ട്. ചോറ്,സാമ്പാർ,കച്ചടി കിച്ചടി അവിയേല്, അച്ചാർ,പപ്പടം . അടുത്ത സെക്‌ഷനിൽ ബിരിയാണി ചിക്കൻ പൊരിച്ചത് ബീഫ് വരട്ടിയത് ,സലാഡ് കൂടെ ആപ്പിൾ , ഓറഞ്ച്, മുന്തിരി , മാമ്പഴം ഒക്കെ മുറിച്ച് രണ്ടു പ്ലെയിറ്റുകളിൽ നിരത്തി വച്ചിരിക്കുന്നു.
അതെല്ലാം കണ്ട് മനു കണ്ണും മിഴിച്ചു നിന്നു.
മനു: അളിയാ....
രാജീവ്: എന്താടാ....
മനു: എന്താടാ ഇത്....
രാജീവ് ; കണ്ടില്ലേ... സദ്യ അച്ഛന്റെയും അമ്മയുടെയുടേയും വക , ബിരിയാണിയും ചിക്കനും ബീഫും എല്ലാം എന്റെയും രൂപയുടെയും വക...
A couple cooking dishes...?
അവർ നാലുപേരും അന്തം വിട്ടു..
മനു: ഇന്നലെ കല്യാണത്തിന് പോലും ഇത്ര സാമഗ്രഹികൾ ഇല്ലായിരുന്നല്ലോ...
അവൻ കിളി പോയ പോലെ പറഞ്ഞു.
രാജീവ്: വെറുതെ സംസാരിച്ചു നിൽക്കാതെ അങ്ങോട്ട് ഇരി അളിയാ....
അവൻ മനുവിനെ പിടിച്ച് സീറ്റിൽ ഇരുത്തി. തൊട്ടടുത്ത് രാജീവും അപ്പുറത്ത് അഞ്ജുവും
💬 Comments
View all comments