0%

Chapter Title : ?Game of Demons 4 [Demon king]

Author : demon king Read All Parts 901
ഇരുന്നു. രാജീവിന്റെ അപ്പുറത്ത് ആതിയും ഇരുന്നു. രാജീവിന്റെ അമ്മയും രൂപയും മാത്രം ഇരുന്നില്ല. രാധമ്മ: അല്ലാ.... നിങ്ങൾ ഇരിക്കുന്നില്ലേ... 'അമ്മ: നീ കഴിക്ക് രാധേ... ഞങ്ങൾ പിന്നെ കഴിക്കാം... രാധമ്മ: പിന്നെ ഒന്നും ഇല്ല... ഇങ്ങോട്ട് ഇരുന്നെ.... ഒരുമിച്ചു കഴിച്ചാലെ അതിന്റെ ഒരു സുഖം കിട്ടു.... രാധമ്മ രൂപയെയും അമ്മയെയും അവിടെ പിടിച്ചിരുത്തി.എല്ലാവർക്കും ഇലയാണ് ഇട്ടിരുന്നത്. മനുവും അഞ്ജുവും ചോറും സാമ്പാറും ഒക്കെയായി കൂടി ആതി ബിരിയാണിയും. ഇലയിലെ ചോറു കഴിഞ്ഞപ്പോ അവൻ സമാധാനത്തോടെ ഏമ്പക്കം വിട്ടു... അപ്പൊ ദേ ഇലയിൽ അടുത്തതായി ബിരിയാണി വിളമ്പുന്നു. മനു ചോദ്യ ഭാവത്തിൽ രാജീവിനെ നോക്കി രാജീവ്: ഓൾഡ് കപ്പിൾസിന്റെ ചോറും കറിയും മാത്രം കൂട്ടി ഈ ന്യൂ ജെൻ ദമ്പതികളെ അഭമാനിക്കുന്നോ... കഴിക്കട അളിയൻ തെണ്ടി.... മനു അവനെ നിഷ്‌ക്കളങ്കമായി നോക്കി രാജീവ്: അളിയനോടൊന്നും തോനല്ലേ................ അത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. രാജീവ്: നീ ചിരിക്കണ്ടാ.... ഈ പണി നിങ്ങൾ രണ്ടുപേർക്കും ഉള്ളതാണ്... ആ ഇലയിലെ ചോറൊന്നു കഴിയട്ടെ..... തമാശക്ക് ചിരിച്ചുകൊണ്ടിരുന്ന അഞ്ജുവിനോട് അവൻ പറഞ്ഞു.നേരത്തെ മനുവിന്റെ മുഖത്ത് കടന്നുപോയ അതേ നിഷ്കളങ്ക ഭാവം അവളുടെ മുഖത്തും വന്നു. രാജീവ്: മോളെ അഞ്ചു...... അഞ്ചു: അളിയനോട് ഒന്നും തോനല്ലേ എന്നല്ലേ..... രാജീവ്: ആഹ്....... മനു: എന്നാലും നീ ഇത് നേരത്തെ പറഞ്ഞങ്കിൽ രാവിലത്തെ ഫുഡ് ഒഴുവാക്കി വയറിൽ കുറച്ച് ഇന്റേണൽ സ്റ്റോറേജ് ഞാൻ ഉണ്ടാകുമായിരുന്നു. രാജീവ്: കഴിക്കളിയാ.... അവർ വീണ്ടും കഴിക്കാൻ തുടങ്ങി. അഞ്ജുവിന്റെ ഇല കാലിയായപ്പോൾ അളിയൻ സ്‌പെഷ്യൽ ന്യൂ ജെൻ കപ്പിൾ ബിരിയാണി രാജീവ് ഇട്ടുകൊടുത്തു.

💬 Comments

View all comments