0%

Chapter Title : ?Game of Demons 4 [Demon king]

Author : demon king Read All Parts 970
കൂടെ ഉള്ള മറ്റേ പെണ്ണ് ഓടിപ്പോയി അവളെ പിടിച്ചു. ഇതെല്ലാം മായാത്ത ചിരിയുമായി ജോണ് നോക്കി നിന്നു.അവരിലെ ഒരുത്തൻ ദേഷ്യത്താൽ അവന്റെ നേരെ ഓടി. '"" സാലെ കുത്തെ........'" അവന്റെ കയ്യിലെ ബീർ ബോട്ടിൽ ജോണിന്റെ തലയിൽ കിടന്ന് പൊട്ടിത്തെറിച്ചു. എന്നാൽ അത് അവനിൽ ഒന്നും സംഭവിച്ചില്ല. ആ ബീർ ബോട്ടിൽ അവന്റെ തലയിൽ തല്ലി പൊട്ടിച്ചിട്ടും തലയിലൂടെ രക്തമോ അവന്റെ മുഖത്ത് വേദന എടുത്തവന്റെ ഒരു ഭവമോ വരാത്തത് അവരുടെ മനസ്സിൽ ഭയത്തിന്റെ വിത്തുപാവി. അവളിൽ നിന്നും ജോണ് ആ ബീർ ബോട്ടിൽ പൊട്ടിച്ചവന്റെ നേരെ നോക്കി. കയ്യിൽ പൊട്ടിയ ബാക്കി ബോട്ടിലുമായി വിറച്ചാണ് അവൻ നിൽക്കുന്നത്. അയാളുടെ മുഖത്തെ പേടി അവന്റെ ഉൾമനസ്സിൽ കൂടുതൽ കൂടുതൽ ലഹരി പാവാൻ തുടങ്ങി. എവിടുന്നോ തിരിച്ചു കിട്ടിയ ധൈര്യത്തിൽ അയാൾ ആ പൊട്ടിയ ബീർ ബോട്ടിൽ ജോണിന്റെ ദേഹത്തു തുളച്ചു കേറ്റാൻ ഓടി അടുത്തു. അവൻ അടുത്ത് എത്തുന്നതിനു മുമ്പ് തന്നെ ജോണിന്റെ കാല് അയാളുടെ നെഞ്ചിൽ പതിഞ്ഞിരുന്നു. അവൻ തെറിച്ചു പോയി കാറിന്റെ ബോണെറ്റിൽ ഇടിച്ച് നിന്ന്. ഇടിയുടെ ആഘാതത്തിൽ ആ കാർ ഒരൽപ്പം പുറകിലോട്ട് നീങ്ങി. കാറിന്റെ അടുത്ത് അവൻ ബോധരഹിതനായി കിടക്കുകയാണ്. ജോണ് തന്റെ അരയിൽ നിന്നും തന്റെ gun എടുത്ത് ലോഡ് ചെയ്തു.അവർ മൂന്നുപേരും ഭയന്നു വിറച്ചു.ബാക്കി ഉള്ള ഒരുത്തൻ തന്റെ കയ്യിൽ ഉള്ള ബീർ ബോട്ടിൽ ദൂരെ എറിഞ്ഞ് ജോണിന്റെ കാലിൽ പോയി വീണു. '" ഭായി..... ഞങ്ങളെ ഒന്നും ചെയ്യല്ലേ ഭായ്..... ഞാൻ ആൾ അറിയാതെ..... പ്ലീസ് ഭായി........'"

💬 Comments

View all comments