0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 903
വഴക്കിൽ ആണോ... മനു: ഞങ്ങളോ..... എന്തിന്...... ആതി: അല്ലാ...... കുറച്ചു മുമ്പേ  കണ്ണാടിയിൽ ചേച്ചിയെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നല്ലോ... അതും കൂടി കേട്ടപ്പോ അടക്കി വച്ച ചിരി പൊട്ടിച്ചിരിയായി അഞ്ചു പിന്നിൽ കിടന്ന് ചിരിക്കാൻ തുടങ്ങി. അഞ്ചു: ഈ ചേച്ചി എന്തിനാ ഇപ്പൊ ചിരിക്കുന്നെ..... അതിനുള്ള തമാശ ഒന്നും ഞാൻ പറന്നില്ലല്ലോ.... അവൾ നിഷ്കളങ്കമായി  ചോദിച്ചു.  പിന്നെയും ദാ ചിരിക്കുന്നു. മനു: ഞാൻ എപ്പോഴാടി നിന്റെ ചേച്ചീനെ പേടിപ്പിച്ചേ..... ആതി: ദേ കുറച്ചു മുന്നേ..... ഒരു ജാതി ബാലൻ k നായർ നോക്കുന്ന പോലെ ഒരു മാതിരി വൃത്തികെട്ട നോട്ടം.... ' ഈശ്വരൻ.... ഞാൻ ഉദ്ദേശിച്ചത് കുഞ്ചാക്കോ ഗോപൻ ആണൊല്ലോ.... പക്ഷെ മുഖത്ത് വന്നത് ബാലൻ കെ നായർ.... ഇതെന്ത് കഷ്ടമാ......' അവൻ മനസ്സിൽ ചിന്തിച്ചു.
അഞ്ചു: ഡീ ആതി.... അത് നോക്കിപേടിപ്പിച്ചതല്ല..... റൊമാൻസ് ചെയ്തതാ........ ആതി: ഏ....... റോമൻസോ..... അതോ....... അവൾ ഇരുവരെയും അങ്ങും ഇങ്ങും ഒന്ന് കിളിപോയപോലെ നോക്കി നേരത്തെ അഞ്ചു ചിരിച്ചതിനെക്കാൽ കൂടുതൽ ശക്തിയിൽ ചിരിക്കുവാൻ തുടങ്ങി. മനു: ഭഗവാനെ...... കൃഷ്ണാ....... കെട്ടിനു ശേഷം ഫുൾ തോൽവി ആണല്ലോ...... അവൻ മുകളിലേക്ക് നോക്കി പറഞ്ഞു.കളിച്ചിരികളുമായി ആ വണ്ടി മുന്നോട്ടേക്ക് കുതിച്ചു അങ്ങനെ അവർ teater ൽ എത്തി. വണ്ടി പാർക്കിങ് ഏരിയയിൽ വച്ച് എല്ലാവരും ഉള്ളിലേക്ക് കേറി. പ്രധീക്ഷിച്ച തിരക്കൊന്നും ഇല്ല അവിടെ. സിംഗിൾ സ്ക്രീൻ ആണ്. 2k... അതുകൊണ്ട് ഒറ്റപ്പടം മാത്രമേ ഓടുന്നുള്ളൂ... കൊറേ പോസ്റ്റർ കാണാം. നമ്മുടെ ഫഹദ് ചേട്ടൻ ചിരിച്ചുകൊണ്ട് ബുള്ളറ്റിൽ നിൽക്കുന്ന പോസ്റ്റർ ആതി നോക്കി നിന്നു. അതിന്റെ അടുത്ത് പടത്തിന്റെ പേരും. '""കുമ്പളങ്ങി nights.'"" ആതി ഫഹദിന്റെ ഫോട്ടോയിൽ കൈവച്ച് ആ കൈ ചുണ്ടിൽ വച്ച് മുത്തമിട്ടു. മനു അതൊക്കെ കൗതുകത്തോടെ നോക്കി നിന്നു.അവനീ ഫാനിസം ഒന്നും തലക്ക് പിടിച്ചിട്ടില്ലല്ലോ... അപ്പുറത്ത് ഒരു ചെറിയ രണ്ട് വരി കാണാം. അറ്റത് രണ്ട് വരിയുടെ മുന്നിലായി എഴുതിയിരിക്കുന്നു. ലോക്കൽ - 90 ബാൽക്കണി - 120 മനു: നിങ്ങൾ ഇവിടെ നിൽക്ക്... ഞാൻ ടിക്കറ്റ് എടുത്തിട്ട് വരാം... അതും പറഞ്ഞ്

💬 Comments

View all comments