Chapter Title : ?Game of Demons 5 [Demon king]
അവൻ ബൽക്കണിയുടെ വരിയിൽ നിന്നു.
ആ വരി അൽപ്പം നീണ്ടത് ആണ്.
10 മണിക്കാണ് ഷോ...
ഇപ്പൊ സമയം 9.30...
ടിക്കറ്റ് കൗണ്ടറിൽ ഇനിയും ആൾ വന്നിട്ടില്ല.
അവൻ കുറച്ച് നേരം അവിടെ തന്നെ നിന്നു.
ഒരു 9.45 ന് ടിക്കറ്റ് കൊടുക്കാൻ തുടങ്ങി. ആതിയും അഞ്ജുവും അവിടെ ഒരു സീറ്റിൽ മനുവിനായി കാത്തിരിക്കുകയാണ്.
അപ്പോളാണ് ആതി അവിടെയുള്ള പോപ്‌കോണും കോളയും ഒക്കെ കൊടുക്കുന്ന ഇടം കണ്ടത്.
ആതി: ചേച്ചി......
അഞ്ചു; ഹമ്മ്.....
ആതി: നിക്കത് വേണം....
അഞ്ചു: ആഹ്... ഏട്ടൻ വരട്ടെ.... നമുക്ക് വാങ്ങാ....
ആതി: ഏട്ടൻ ടിക്കറ്റ് എടുക്കല്ലേ..... ഞാൻ പോയി വാങ്ങാ.......
അഞ്ചു: ഓഹ് .... ഈ പെണ്ണിന്റെ ഒരു കാര്യം.
അതും പറഞ്ഞ് അഞ്ചു അവളുടെ പേഴ്സിൽ നിന്നും ഒരു അഞ്ഞൂറ് രൂപ അവളുടെ കയ്യിലേക്ക് വച്ച് കൊടുത്തു. പൈസ കയ്യിൽ കിട്ടിയതും അവളുടെ കണ്ണുകൾ വിടർന്നു.
ആതി: ഇപ്പ വരാവേ......
അവൾ പൈസവാങ്ങി അവിടേക്ക് പോയി. കുറച്ച് ആളുകൾ അവിടെ പോപ്‌കോണ് ഒക്കെ വാങ്ങാൻ നിൽപ്പുണ്ട്.
അവളും അവിടെ പോയി നിന്നു. ഒരു ബോർഡിൽ സാധനങ്ങളുടെ റൈറ്റ് എല്ലാം എഴുതി വച്ചിരിക്കുന്നു.
ആതി: ചേട്ടാ.... പോപ്‌കോണ്.... ഫാമിലി പാക്കറ്റ്... പിന്നെ 3 കോളയും.....
അവൾ സാധനം ഓർഡർ ചെയ്തു. അത് കിട്ടുവാൻ വേണ്ടി വെയ്റ്റ് ചെയ്തു.
പെട്ടെന്ന് അവളുടെ പിന്നിൽ ഒരു ആറങ്ക സംഘം തൊട്ടുരുമ്മി നിന്നു. അവൾ അവരിൽ നിന്നും അകലം പാലിക്കാൻ നോക്കുന്നുണ്ട് എങ്കിലും അവർ വിടുന്ന ലക്ഷണമില്ല.
'" ഡാ ചെർക്കാ.... ഓരോ റെഡ്ബുൾ...
അതിലെ ഒരുത്തൻ വിളിച്ചു പറഞ്ഞു. ആതി അവരുടെ ഇടയിൽ ഡിസ്കോൻഫോർട് ആയി നിൽക്കുകയാണ്. അവരിൽ ഒരാൾ അവളുടെ ഇടുപ്പിൽ ചെറുതായൊന്ന് നുള്ളി.
സംഭവം പ്രശ്നമാണെന്ന് മനസ്സിലാക്കിയ ആതി അവരിൽ നിന്നും കുതറി പുറത്തേക്ക് വന്നു. പക്ഷെ അവരിൽ ഒരാൾ അവളുടെ കയ്യിൽ പിടിതമിട്ടിരുന്നു. ആതി ഒന്ന് തിരിഞ്ഞു നോക്കി.
6 അടിയോടടുത് പൊക്കവും ചുരുണ്ട മുടിയും ഉള്ള ഒരുത്തൻ . ഏകദേശം 25 വയസ്സെങ്കിലും കാണും...
കറുത്ത ചുണ്ടുകളും മഞ്ഞ പല്ലും
💬 Comments
View all comments