0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 907
അവരിൽ നിന്നും കണ്ണുകൾ മാറ്റി ആതിയെ നോക്കി. അവളുടെ കണ്ണുകളിൽ അവരെ കൊല്ലുവാൻ ഉള്ള ദേഷ്യവും അവനിൽ വച്ചിരുന്ന പ്രതീക്ഷയുടെ കിരണവും ഉണ്ടായിരുന്നു. മനു: ആതി..... ആതി: ഏട്ടാ.... മനു: വെറുതെ എന്തിനാ പ്രശ്നത്തിന് പോകുന്നത്... അവർ അത്രപേർ ഇല്ലേ.... നമ്മൾ സിനിമ കാണാൻ  അല്ലെ വന്നേ.... അത് കണ്ടിട്ട് പോകുന്നു.... നീ വാ.... ഇതെല്ലാം ഒരു ഞെട്ടലോടെ ആണ് അവൾ നോക്കിക്കണ്ടത്.അവനിൽ നിന്നും എന്തോ നഷ്ട്ടപ്പെട്ട പ്രതീതി ആണ് അവൾക്ക് തോന്നിയത്. അഞ്ജുവിന്റെ മുഖത്ത് ആശ്വാസത്തിന്റെ നേടുവീർപ്പും ഉയർന്നു. ആതി: ഏട്ടാ... അവർ..... മനു : ഒരു അവരും ഇല്ല.... നീ വാ... അവൻ ആതിയുടെ കൈ പിടിച്ച് പുറകോട്ട് നടന്നു. '"" ഹാലോ..... ഹീറോ..... ഞങ്ങളെ തല്ലുന്നില്ലേ...... അവരിൽ ഒരുവൻ വിളിച്ച് പറഞ്ഞു. ആതിയിൽ അഭമാന ഭാരം തളം കെട്ടി. മനു അവളുടെ കയ്യിൽ പിടിച്ചതിനു പോലും അരിശം തോന്നി. '" ഡാ.... രണ്ടിനെയും താങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഒന്നിനെ തന്നെരു.... ഉപയോഗിച്ച് തിരിച്ചു തരാ..... അതിലെ ഒരുവൻ വിളിച്ച് ചോതിച്‌ ചിരിക്കാൻ തുടങ്ങി. ആതി അവർക്ക് മറുപടി കൊടുക്കാൻ തിരിങ്ങാതും മനു കൂടുതൽ ബലത്തിൽ അവളെ കൊണ്ടുപോയി. ആതി: ഏട്ടാ...... അവർ പറഞ്ഞതൊന്നും ഏട്ടൻ കേൾക്കുന്നില്ലേ...... മനു: നടക്ക്‌ മുന്നോട്ട്..... അവൻ അൽപ്പം സ്വരം കടുപ്പിച്ച് അവളോട് പറഞ്ഞു. അത് കേട്ടതോടെ മുഖം കുനിച്ച് ഒന്നും പറയാതെ മുന്നോട്ട് നടന്നു  പോകും മുമ്പ് മനുവിന്റെ ചെകുത്താൻ കണ്ണുകൾ അവരെ നോക്കി ചിരിച്ചു. വളരെ ക്രുതിരമായ ഒരു ചിരി. അവർ അവിടെനിന്ന് കുറച്ച് അപ്പുറത്തേക്ക് മാറിനിന്നു. അഞ്ചുവിന് സങ്കടവും സമാധനും എല്ലാം ഉണ്ടായിരുന്നു.
അഞ്ചു: നമുക്ക് വീട്ടിൽ പോവാ ഏട്ടാ.... മനു: എന്തിന്....... അഞ്ചു: ഇനി ഇവിടെ നിൽക്കുന്നതെന്തിനാ.... മനു: രാവിലെ തന്നെ കെട്ടിയൊരുങ്ങി പോന്നത് തിരിച്ച് പോകാൻ അല്ല..... വന്ന സ്ഥിതിക്ക് ഇനി സിനിമ കണ്ടേ പോകുന്നുള്ളൂ.... ആതി: എനിക്ക് വീട്ടിൽ പോയാൽ മതി..... മതിയായി ഏട്ടന്റെ ഒപ്പം പുറത്ത് വന്നത്. ആതി കുറച്ച് അരിശമായി മനുവിനോട് പറഞ്ഞു. അഞ്ചു: ആതി....... ആതി: ഇതൊക്കെ കേട്ടിട്ടും

💬 Comments

View all comments