Chapter Title : ?Game of Demons 5 [Demon king]
കഴുത്തനാക്കി ഡാൻസ് കളിക്കുന്നു.
ആതി: നല്ല പാട്ടല്ലേ എട്ടായി.....
ഇപ്പോൾ ആണ് അവൾ സംസാരിക്കുമ്പോൾ മണ്ടയിലേക്ക് കയറുന്നത്.
മനു: ഹമ്മ്.....
അവനൊന്നു അമർത്തി മൂളി. ആതി പിന്നെയും ആ പാട്ടിലേക്ക് ചെവിയോടിച്ചു. അവളുടെ റേഡിയോ അൽപ്പ നേരത്തേക്ക് ഒന്നടങ്ങി.
മനു പിന്നിൽ ഇരിക്കുന്ന അഞ്ജുവിനെ ഒരു നോക്ക് നോക്കി. ചമ്മി നാറിയ തന്നെ നോക്കി ചിരി കണ്ട്രോൾ ചെയ്താണ് ഇരിപ്പ്.
ആതി: എട്ടായി......
മനു: ഹമ്മ്......
ആതി: ഏട്ടനും ചേച്ചിയും വഴക്കിൽ ആണോ...
മനു: ഞങ്ങളോ..... എന്തിന്......
ആതി: അല്ലാ...... കുറച്ചു മുമ്പേ കണ്ണാടിയിൽ ചേച്ചിയെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നല്ലോ...
അതും കൂടി കേട്ടപ്പോ അടക്കി വച്ച ചിരി പൊട്ടിച്ചിരിയായി അഞ്ചു പിന്നിൽ കിടന്ന് ചിരിക്കാൻ തുടങ്ങി.
അഞ്ചു: ഈ ചേച്ചി എന്തിനാ ഇപ്പൊ ചിരിക്കുന്നെ..... അതിനുള്ള തമാശ ഒന്നും ഞാൻ പറന്നില്ലല്ലോ....
അവൾ നിഷ്കളങ്കമായി ചോദിച്ചു. പിന്നെയും ദാ ചിരിക്കുന്നു.
മനു: ഞാൻ എപ്പോഴാടി നിന്റെ ചേച്ചീനെ പേടിപ്പിച്ചേ.....
ആതി: ദേ കുറച്ചു മുന്നേ..... ഒരു ജാതി ബാലൻ k നായർ നോക്കുന്ന പോലെ ഒരു മാതിരി വൃത്തികെട്ട നോട്ടം....
' ഈശ്വരൻ.... ഞാൻ ഉദ്ദേശിച്ചത് കുഞ്ചാക്കോ ഗോപൻ ആണൊല്ലോ.... പക്ഷെ മുഖത്ത് വന്നത് ബാലൻ കെ നായർ.... ഇതെന്ത് കഷ്ടമാ......'
അവൻ മനസ്സിൽ ചിന്തിച്ചു.
അഞ്ചു: ഡീ ആതി.... അത് നോക്കിപേടിപ്പിച്ചതല്ല..... റൊമാൻസ് ചെയ്തതാ........
ആതി: ഏ....... റോമൻസോ..... അതോ.......
അവൾ ഇരുവരെയും അങ്ങും ഇങ്ങും ഒന്ന് കിളിപോയപോലെ നോക്കി നേരത്തെ അഞ്ചു ചിരിച്ചതിനെക്കാൽ കൂടുതൽ ശക്തിയിൽ ചിരിക്കുവാൻ തുടങ്ങി.
മനു: ഭഗവാനെ...... കൃഷ്ണാ....... കെട്ടിനു
💬 Comments
View all comments