Chapter Title : ?Game of Demons 5 [Demon king]
കയറുവാൻ തുടങ്ങി.
അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങി. അവർ ചുറ്റുമുള്ളവരെ തന്നെ മറന്ന അവസ്ഥയാണ്.അയാളുടെ ആ ചുണ്ടുകൾ അവളുടെ ചുവന്ന ലിപ്സ്റ്റിക് ഉള്ള ആധരത്തെ തഴുകി...
പാം.... പാം.......പാം....................????
ജോണ് പുറത്ത് കാറിൽ നിന്നും ഹോർന് അടിക്കാൻ തുടങ്ങി. അലി അമർഷത്തോടെ അവലിടെ ചുണ്ടിൽ നിന്നും അധരങ്ങൾ മോചിപ്പിച്ചു...
അലി : ഓഹ്.... ഗോഡ്.... ദിസ് motherfucker.....
അയാൾ അമർഷത്തോടെ അത് പറഞ്ഞ് കാറിന്റെ അരികിലേക്ക് നടന്നു. കിട്ടിയ സുഖം നശിച്ചതിന്റെ അമർഷവും ദേഷ്യവും കൊണ്ട് അവൾ പുറത്തെ വണ്ടിയിൽ ഇരിക്കുന്ന ജോണിനെ നോക്കി.
അലി വണ്ടിയിൽ കേറി പോകുന്നത് അവൾ നോക്കി നിന്നു. വണ്ടി ഗെയ്റ്റ് കടന്നപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി.
'" ഹോ... എന്തായിരുന്നു ഇവളുടെ അഹങ്കാരം.... അവൻ പറഞ്ഞത് കേട്ടില്ലേ... ഇതുപോലെ നൂരെണ്ണം അല്ല ആയിരെണ്ണം കിട്ടുമെന്ന്...... '""
'"" ആ പയ്യന് പോലും പിടിച്ചില്ല.... അവൾക്ക് നമുക്കോട്ട് തരാനും പറ്റില്ല... '""
'"" ഇത്ര നാളും എന്തായിരുന്നു... ഇപ്പൊ എവിടുന്നോ വന്ന ഒരുത്തൻ ഉള്ള കാറ്റും കളഞ്ഞില്ലേ....'""
അവിടെ ഉള്ളവർ എല്ലാവരും പരിഹാസവും പുച്ഛവും നിറഞ്ഞ ഭാവത്തിൽ അവളെ കളിയാക്കി. ജീവിതത്തിൽ തന്റെ സൗന്ദര്യത്തിനു ആദ്യമായി കിട്ടിയ അടിയിൽ അവൾ വല്ലാതെ കോപിതായായി.
'"" എന്താ പ്രിയ മേടം.... ഹോട്ടലിൽ പോകുന്നില്ലേ.... ഹ ഹ ഹ.....'""
പിന്നെയും പരിഹാസം. അവളുടെ സർവ നിയന്ത്രണവും കയ്യില്നിന്നും പോയിരുന്നു. അവൾ തന്റെ അരയിൽ നിന്നും പിസ്തൽ എടുത്ത് അവസാനം പറഞ്ഞവന്റെ കാലിലേക്ക് രണ്ട് വെടിയുണ്ടകൾ തുപ്പിച്ചു.
ട്ടേ..... ട്ടേ.....
അവിടം മുഴുവൻ നിശബ്ദമായി.... അയാളുടെ വേദനയിൽ കുതിർന്ന കരച്ചിൽ അവിടമെങ്ങും പറന്നു..
അത് കണ്ട് അവിടെയുള്ളവർ എല്ലാവരും അവളെ ഭയത്തോടെ നോക്കി നിന്നു.
സിംഗര : പ്രിയങ്ക...................
സിംഗര അവൾക്ക് നേരെ അലറി. പക്ഷെ നിമിഷ നേരം കൊണ്ട് അവൾ അയാൾക്ക് നേരെ gun ചൂണ്ടി.അവളുടെ ആ മാറ്റത്തിൽ അയാളും അൽപ്പം നടുങ്ങിയിരുന്നു.
സിംഗര : priyanka..... Drop the gun..... Cool your maint.........
Priyanka : i will
💬 Comments
View all comments