Chapter Title : ?Game of Demons 5 [Demon king]
പോവാ.....
അവൾ ദേഷ്യത്തോടെ അവന്റെ മുന്നിൽ ചാടി.
മനു: നീ എങ്ങും പോവില്ല.... നമ്മൾ ഇവിടെ സിനിമ കാണാൻ ആണ് വന്നെങ്കിൽ അത് കണ്ടേ പോകു.....
മനു ആതിയെ രൂക്ഷമായി നോക്കി. ഇനി ഇത് കഴിയാതെ എങ്ങും പോകാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. അഞ്ചു ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. അങ്ങനെ എല്ലാവരും അവരവരുടെ സീറ്റിൽ ഇരുന്നു.
പതിവായി തന്റെ ഒപ്പം ഇരിക്കാൻ വാശി പിടിക്കുന്ന ആതി അവന്റെ ഒപ്പം ഇരിക്കാതെ അഞ്ജുവിന്റെ അപ്പുറത്ത് ഇരുന്നു.
അത് മനുവിൽ വേദന ഉണ്ടാക്കി എങ്കിലും അത് പുറത്തു കാണിച്ചില്ല. അവന്റെ കയ്യിൽ ഒരു കൈ അമരുന്നത് അവൻ അറിഞ്ഞു. അഞ്ചുവയിരുന്നു അത്. കണ്ണൊക്കെ കലങ്ങിയിട്ടുണ്ട്. മനു അവളുടെ കൈകളിൽ മുറുകെ പിടിച്ച് സാരമില്ല എന്ന് ആംഗ്യം കാണിച്ചു.
അങ്ങനെ അവിടത്തെ ലൈറ്റ് ഓഫ് ആയി പടം തുടങ്ങി
***********************†***********************
അലിയുടെ ബംഗ്ലാവിന് മുന്നിൽ ഒരു bmw mirrored G310 R bike വന്നുനിന്നു. അതിൽ നിന്നും അൽപ്പം കറുത്ത ഒരു 20 വയസ്സുകാരൻ ഇറങ്ങി.
ഒരു കറുത്ത ബനിയനും വെള്ള പാന്റും ആണ് ധരിച്ചിരുന്നത്. മുഖത്ത് ഒരു പവർ ഗ്ലാസ്സും വച്ചിട്ടുണ്ട്.വലിയ ആരോഗ്യം ഉള്ള ശരീരം അല്ല... നല്ലോണം മേലിഞ്ഞിട്ടാണ്.
വണ്ടിയുടെ ശബ്ദം കേട്ട് പ്രിയങ്ക പുറത്തേക്ക് വന്നു.
പ്രിയങ്കാ : നീ എന്താ late ആയെ....
'"" അക്കാ... റോഡ് ഫുള്ളാ ബ്ലോക്ക്.... നാ യെപ്പുടി വന്ദേന്നു എനക്കെ പുരിയലെ....
അയാൾ തമിഴിൽ അവൾക്ക് ഉത്തരം നൽകി.
പ്രിയങ്കാ: ഹമ്മ്....
💬 Comments
View all comments