Chapter Title : ?Game of Demons 5 [Demon king]
കയറി അരയിൽ നിന്നും ഒരു പാക്കറ്റ് എടുത്തു.
'"" നല്ല ഫ്രഷ് സാധനം ആണെന്ന ജോയ് പറഞ്ഞത്... ഉണക്കി കവറിൽ ആക്കിയിട്ട് ഒരാഴ്‌ച ആയിട്ടെ ഉള്ളുത്രേ...'"
അവരിലെ ഒരുത്താൽ പറഞ്ഞു.
ഷാഫിർ:നിന്ന് വാജകമടിക്കാതെ ഇങ് എടുക്ക് മൈരേ.....
'"" ഡാ.... ആരെങ്കിലും വരോ...."''
ഷാഫിർ : വന്ന എനിക്ക് മൈരാ.....
അവർ ആ പാക്കറ്റിൽ സാധനം ഒരു കടലാസിലേക്ക് കൊട്ടി. അതിന് ശേഷം അതിലെ ചെറിയ കുരു എല്ലാം പെറുക്കി കളഞ്ഞു. വേറൊരാൾ പോക്കറ്റിൽ നിന്നും കുറച്ച് rolling papper എടുത്ത് ആ സാധനം അതിൽ ഇട്ട് ചുരുട്ടാൻ തുടങ്ങി. ചുരുട്ടി കഴിഞ്ഞ് അതിന്റെ അറ്റം നാക്കുപയോഗിച് നക്കി ഒട്ടിച്ചു. അങ്ങനെ ഒരു 6 ചുരുട്ട് ഉണ്ടാക്കി എല്ലാവരും ഓരോന്ന് എടുത്ത് കത്തിച്ചു. അവർ ആദ്യ പഫ് എടുത്തപ്പോൾ തന്നെ ആ ടോയ്ലറ്റ് മുഴുവൻ പുകമായമായി.
റ്റിക് ടക്........
വാതിൽ കുറ്റിയിടുന്നതിന്റെ ശബ്ദം കേട്ടാണ് അവർ തിരിഞ്ഞ് നോക്കിയത്. വാതിലിന്റെ അടുത്ത് ഒരു നീല ഷർട്ടും കറുത്ത പാന്റും ഉടുത്ത ഒരാൾ ചാരി നിൽക്കുന്നു.
ഷാഫിർ : ഏതവനാട അത്......
അവൻ ആ വാതിലിൽ ചാരിനിൽക്കുന്നവനെ നോക്കി വിളിച്ചു.
അവനിൽ നിന്നും ഒരു മറുപടിയും വന്നില്ല.
'" ഡാ..... അത് രാവിലെ ആ രണ്ട് പീസുകളുടെ ഒപ്പം വന്നവൻ അല്ലെ....'""
ഷാഫിർ അയാളെ ഒന്ന് നേരെ നോക്കി.... അത് മനു ആയിരുന്നു.
ഷാഫിർ : എന്താടാ ഇവിടെ...... അവളുമാരെ കൂട്ടികൊടുക്കാൻ വന്നതാണോ......
അവൻ വിളിച്ചു ചോദിച്ചു... അത് കേട്ട് അവരുടെ കൂടെയുള്ളവർ ചിരിക്കാൻ തുടങ്ങി.പക്ഷെ മനുവിൽ നിന്നും യാതൊരു പ്രതികരണവും ഇല്ല.....
ഷാഫിർ: എന്താടാ നോക്കുന്നെ.....
മനു : ഇതൊക്കെ വലിക്കുന്നത് ശരീരത്തിന് കെടല്ലേ ചേട്ടന്മാരെ.........
നീണ്ട നിശ്ശബ്ദതക്ക് ശേഷം അവൻ സംസാരിച്ചു. മുഖത്തു ഒരു ചിരിയോടെ...
ഷാഫിർ : നീ എന്താടാ എന്നെ പഠിപ്പിക്കാൻ വന്നതാണോ....
മനു : ആഹ്.... ഇന്ന് ഈ ചേട്ടൻ ചിലത് പഠിക്കും.....
ഷാഫിർ: ആഹാ..... ഡാ.... കേട്ടോ.... ഹീറോ തല്ലുണ്ടാക്കാൻ വന്നതാ......
അവനും അവന്റെ കൂട്ടാളികളും മനുവിനെ നോക്കി ചിരിക്കാൻ തുടങ്ങി.
💬 Comments
View all comments