Chapter Title : ?Game of Demons 5 [Demon king]
മനു അവനെ ദൂരേക്ക് വലിച്ചെറിഞ്ഞു. അയാൾ അപ്പുറത്തുള്ള ബാത്റൂമിന്റ കതവ് പൊളിച്ച് അകത്തേയ്ക്ക് വീണു.
ഇതെല്ലാം കണ്ട് ഷാഫിറും കൂട്ടുകാരും നിന്നിടത്തുനിന്ന് ഒന്ന് അനങ്ങാൻ പോലും പറ്റാതെ വിറച്ചു നിന്നു. കാലനേ മുന്നിൽ കണ്ട പ്രതീതി ആണ് എല്ലാവർക്കും.
മനു : സഹോദരാ..... അങ്ങയുടെ മിത്രങ്ങൾ വളരെ വീക്ക് ആണ്.... ഓരോരുത്തർ വരാതെ എല്ലാവരോടും ഒന്ന് വരാൻ പറയാമോ.... ഇത്‌വേഗം തീർത്തിട്ടുവേണം ആ സിനിമ പോയി കാണാൻ.... നല്ല സിനിമയാണ്... മിസ്സ് ചെയ്യാൻ വയ്യ....
ദയ ഭക്തി വിനയത്തോടെ മനു ഷാഫിറിനോട് പറഞ്ഞു. അവന്റെ ഭാവവും ശക്തിയും കണ്ട് അവൻ മരണത്തെ മുന്നിൽ കണ്ടപോലെ ആയി.
ഷാഫിർ : ചെ...ചേട്ടാ..... ഞ.. ഞങ്ങൾക്ക് ആള് മറിപ്പോയതാ.... ഞങ്ങളെ വെറുതെ വിടണം.....
അവൻ പേടിയോടെ മനുവിനെ നോക്കി പറഞ്ഞു.
മനു : ഹ ഹ ഹ ഹ ഹ ഹ.................. ഹ ഹ ഹാ ഹ ഹ ഹാ.......... വെറുതെ വിടാനോ..........
അവൻ അവരെ നോക്കി അട്ടഹസിച്ചു
മനു : എനിക്ക് ഈയൊരു മൂഡ് വല്ലപ്പോഴുമൊക്കെ വരൂ..... എന്നെ മൂഡ് കേറ്റിയിട്ടു വെറുതെ വിടാനോ....... ഹ ഹ ഹ ഹ .......... ഇലയിട്ടിട്ട് ചോറില്ല എന്നോ...... ഹ ഹ ഹ ഹ..........
അവൻ പിന്നെയും പിന്നെയും അട്ടഹസിക്കാൻ തുടങ്ങി.അവിടെ അവന്റെ അട്ടഹാസത്തിന്റെ ശബ്ദ ധ്വനി മുഴങ്ങിക്കൊണ്ടിരുന്നു.
ഷാഫിർ : ചേട്ടാ.... ഞങ്ങളെ വെറുതെ വിടണം.... ഇനി ഒരു പ്രശ്നത്തിനും വരില്ല..... ആരോടും പോകില്ല.
ഷാഫിർ യാചന സ്വരത്തിൽ വിളിച്ച് പറഞ്ഞു.
മനു : ഹ ഹ ഹ ഹ ഹ........ വെറുതെ വിടണം അല്ലെ...... ശരി....... നിങ്ങൾക്ക് ഞാൻ 5 മിനിറ്റു സമയം തരാ..... എന്നെ കൊന്നിട്ട് നിങ്ങൾ നിങ്ങളെ രക്ഷിച്ചോ.....
അവർക്ക് വീണ്ടും വീണ്ടും ഭയം കണ്ണുകളിലേക്ക് ഇരച്ചു കയറി. അവിടെനിന്ന് ഓടിരക്ഷപ്പെടാൻ ഒരു മാർഗവും ഇല്ല. തല്ലുവാനായി പോയവർക്ക് ജീവൻ അവശേഷിക്കുന്നുണ്ടോ എന്നുപോലും സംശയം ആണ് ഷാഫിർ അവന്റെ ബാക്കി മൂന്ന് കൂട്ടുകാരെയും മനുവിനെ തല്ലുവാനായി ഉന്തി തള്ളി വിട്ടു. അവർ പോകണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ
💬 Comments
View all comments