Chapter Title : ?Game of Demons 5 [Demon king]
പേടിച്ച് അവിടേതന്നെ നിലയുറപ്പിച്ചു.
മനു: വാടാ.................... വാ.............
മനു അവരെ നോക്കി അലറി. അവന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നു... കൊല്ലാൻ ഉള്ള വെറിമാത്രം ആണ് ആ മുഖത്ത്.. കണ്ണുകൾ ചുവന്ന് മറ്റേതോ രൂപമാകുന്ന പോലെ...
വേറെ രക്ഷയില്ലെന്നു മനസ്സിലാക്കിയ ആ മൂന്നുപേരും അവന്റെ നേരെ ഓടിയാടുത്തു. ആദ്യം വന്നവൻ മനുവിന്റെ നെഞ്ചിലേക്ക് ചവിട്ടിയപ്പോൾ അതിൽനിന്നും ഒഴിഞ്ഞു മാറി രണ്ടാമത് വന്നവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി.
ചവിട്ടിന്റെ ശക്തിയിൽ അവൻ ദൂരേക്ക് തെറിച്ചു വീണു. മൂന്നാമൻ അരയിൽ നിന്നും കത്തിയെടുത്തു മനുവിന്റെ അടിവയറിലേക്ക് കത്തി കുത്തിയിറക്കാൻ കൊണ്ടുപോയി.
എന്നാൽ അത് വെറും പൂ പറിക്കുന്ന ലാഘവത്തിൽ അവൻ ഒറ്റക്കയ്‌കൊണ്ട് തടുത്തു. ദൃഢ വേഗത്തിൽ ആ കൈ തിരിച് മനു ആ കത്തി ആ
കരസ്ഥമാക്കി. അപ്പോഴും അവന്റെ കയ്യിൽ നിന്നും പിടിവിട്ടിട്ടില്ലായിരുന്നു.
'"" ഡാ.......... '"
ആദ്യം വന്നവൻ മനുവിന്റെ നേരെ ഓടിയെത്തി. അവൻ മൂന്നാമനെ വലിച്ച് ദൂരേക്ക് തള്ളി. അവൻ അവിടത്തെ ചുമരിലേക്ക് പുറമിടിച്ചു വീണു.
ഒന്നാമൻ മുഷ്ട്ടി ചുരുട്ടി മനുവിന്റെ മുഖത്തിനു നേരെ കൊണ്ടുവന്നു. എന്നാൽ എല്ലാം പെട്ടെന്നായിരുന്നു. ആ മുഷ്ട്ടി ചുരുണ്ട കയ്യിൽ മനുവിന്റെ കയ്യിലെ കത്തി കുത്തികയറി. അതിലെ ചോര അവന്റെ അടിയിലും ദേഹത്തും തെറിച്ചു.
'""" ആഹ്................ '""
മനു : മിണ്ടാതെ ഇരിക്ക് നായെ..........
അതും പറഞ്ഞ് മനു ചാടി കാലുകൊണ്ട് അവന്റെ തലയുടെ പുറകിലേക്ക് ഒരു ടോർണാഡോ കിക്ക് ചെയ്തു. ആ കിക്കിന്റെ ശക്തിയിൽ ഒരുവട്ടം വായുവിൽ കറങ്ങി അവൻ നിലമ്പത്തിച്ചു.
ഇപ്പോൾ ആ ശരീരത്തിൽ വേദനയുടെ രോദനം ഇല്ല.എന്തിന് ഒരു അനക്കം പോലും ഇല്ല. അയാൾ പൂർണമായും അബോതാവസ്ഥയിലേക്ക് പോയിരുന്നു.
അപ്പോഴേക്കും ആദ്യം ചവിട്ടു കിട്ടിയ ഒന്നാമൻ എഴുന്നേറ്റിരുന്നു.
മനു : ഹ ഹ ഹ ഹാ................
മനു ഒരു മൃഗത്തെ പോലെ അവന്റെ അടുത്തേക്ക് ഓടിയാടുത്തു. അവന് ആദ്യം കിട്ടിയ തല്ലിന്റെ ക്ഷീണവും തളർച്ചയും ഇനിയും പോയിട്ടില്ലായിരുന്നു.
മനു വേഗത്തിൽ ചാടി അവന്റെ കീഴ് താടിയും കഴുത്തും വരുന്നിടത് ഫ്ലൈ മോർ കിക്ക് ചെയ്തു.
അപ്രതീക്ഷികമായി ഒരു
💬 Comments
View all comments