Chapter Title : ?Game of Demons 5 [Demon king]
ശക്തമായ ഇടിമിന്നൽ ഏറ്റ പ്രതീതിയാണ് അവനുണ്ടായത്. കഴുത്തിൽ അസഹയിനമായ വേദന.. എന്നാൽ ഒരു തുള്ളി ശബ്ദംപോലും പോലും പുറത്തേക്ക് വരുന്നില്ല.
അവൻ നിലത്തു കിടന്ന് ചുമക്കാൻ തുടങ്ങി. ചുമക്കുമ്പോൾ വായിൽ നിന്നും രക്ത തുള്ളികൾ തെറിക്കുന്നുണ്ട്. മനു മുട്ടുകുത്തി അവന്റെ മുന്നിൽ ഇരുന്നു.
മനു : നിനക്ക് വേദനിക്കുന്നുണ്ടോ.....
അത് പറയുമ്പോൾ അവന്റെ മുഖത്ത് വല്ലാത്ത ആനന്ദം ആയിരുന്നു.
"'"'" ഹ്... ഹ്... ഹ്... ക്രാ.....ഹ്... ഹ്... '""'"
പക്ഷെ വായിൽ നിന്നും ചുമ മാത്രമാണ് വന്നിരുന്നത്.
മനു : ഹി ഹ ഹ ഹ ഹ...........
അവൻ അട്ടഹസിച്ചു കൊണ്ട് അവന്റെ മുടി പിടിച്ച് പൊക്കി. അവിടെ ഒരു സ്റ്റീലിന്റെ പൈപ്പ് ഉണ്ടായിരുന്നു. മനു അവനെ വലിച്ചിഴച്ച് ആ പൈപ്പിലേക്ക് അലറികൊണ്ടുപോയി ശക്തിയിൽ ഇടിച്ചു.ആ പൈപ്പ് പൊട്ടിയൊലിക്കുവാൻ തുടങ്ങി. ഒരു ചെറിയ അലർച്ച പോലും കേൾക്കാതെ അവന്റെ ശബ്ദം അവിടെ കെട്ടടങ്ങി.
അടി കൊണ്ട രണ്ടാമൻ ചുവരിലേക്ക് കൂടുതൽ ഒട്ടി മനുവിനെ ഭയത്താൽ വിറച്ചു നോക്കി.
മനു : നീ എന്താടാ മാറി നിൽക്കുന്നത്.... വന്ന് അടിക്കട........
അവൻ വീണ്ടും ഭയത്താൽ മനുവിനെ നോക്കി
മനു : അടിക്കടാ................................
അവൻ കടന്നലറി. എന്തും.വരട്ടെ എന്ന് കരുതി മുഷ്ട്ടി ചുരുട്ടി അവൻ മനുവിന്റെ മുഖത്തെക്ക് ശക്തിയിൽ അടിച്ചു.
ആ അടി അവന് കൊണ്ടിരുന്നു. അടിയുടെ ശക്തിയിൽ മനുവിന്റെ തല ചെറുതായൊന്ന് താഴ്ന്നു.
അവരുടെ അടി ആദ്യമായി അവനിൽ കൊണ്ടതിൽ ആത്മാവിശ്വസവും ധൈര്യവും വരേണ്ട ഇടത്തു സിംഹത്തിന്റെ വാലിൽ ചവിട്ടിയപോലെയാണ് അവന് തോന്നിയത്.
അവന്റെ കയ്യും കാലുമെല്ലാം നിന്നിടത്തു നിന്ന് വിറയ്ക്കാൻ തുടങ്ങി. മനു തന്റെ താഴ്ന്ന ശിരസ് അവനു നേരെ ഉയർത്തി. ആ മുഖത്ത് ഒരു വല്ലാത്ത ചിരിയുണ്ടായിരുന്നു.
മനു : nice...... Nice try....... Am impressed...
അവൻ പതിഞ്ഞ സ്വരത്തിൽ അവനോട് പറഞ്ഞു.
മനു : ok again hit me.............
അവൻ അനങ്ങാതെ നിന്നു.
മനു : i say hit me........ മനസ്സിലായില്ലേ..... അടിക്കടാ.................
മനു അവനു നേരെ അലറി.അവൻ പേടിച്ച് പേടിച്ചു
💬 Comments
View all comments