0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 933
പറഞ്ഞ് ഷാഫിറിന്റെ ഇടത്തെ കയ്യും മനു തിരിച്ചൊടിച്ചു.എന്നിട്ട് അവന്റെ ലിംഗം പ്രതിഷ്ട്ട ഭാഗത്ത് ശക്തിയിൽ മർദിച്ചു. '"" ആ...... ഉമ്മാ.......ഊ.......ഹാ.......'" അവൻ വേദനയിൽ പുളയാൻ തുടങ്ങി. മനു : ഇത് എന്തിനാണെന്ന് മനസ്സിലായോ.... ഒരു പാവം പെണ്ണിനെ പീഡിപ്പിച്ചു കൊന്നതിന്..... അവരുടെ കുടുംബം എത്ര കരഞ്ഞിട്ടുണ്ടാവും എന്ന് നിനക്കറിയോടാ നായെ........ അതും പറഞ്ഞ് അവന്റെ സാമാനം നോക്കി ഒന്നുകൂടി ചവിട്ടി.അവന്റെ  കരച്ചിലിന്റെ ശക്തി വർധിച്ചു.മനു അവന്റെ തലയിലേക്ക് ഫുഡ് ബോള് കിക്ക്‌ ചെയ്യുന്ന പോലെ ശക്തിയിൽ ചവിട്ടി. അവൻ തെറിച് ഒരു സൈഡിലേക്ക് വീണു...അതോടെ അവന്റെ ബോധവും പോയി. മനു തന്റെ ഷർട്ടിന്റെ ചുളുങ്ങിയ ഭാഗം എല്ലാം നിവർത്തി വാതിൽ തുറന്നു. അവൻ വാതിൽ തുറന്നതും റോഷനും ആതിയും അവിടെ എത്തിയതും ഒരേ സമയം ആയിരുന്നു. അപ്രതീക്ഷികമായുള്ള.അവരുടെ വരവ് മനുവിനെ ഞെട്ടിച്ചു. പെട്ടെന്ന് എന്ത് ചെയ്യണം എന്നുപോലും അവൻ മറന്നുപോയി.ആതി തനിക്ക് മുഖം തരാതെ മുഖം തിരിച്ചാണ് നിൽക്കുന്നത്. റോഷൻ : എവിടെ ആയിരുന്നു ഏട്ടാ...ചേച്ചി അവിടെ... പറഞ്ഞു തീരും മുമ്പ് അവൻ ആ കാഴ്ച്ച കണ്ടു.പൊട്ടിയ പൈപ്പിൽ നിന്നും വന്ന വെള്ളം അവിടെ നിറഞ്ഞിരുന്നു അതിൽ ചോരയുടെ നിറം. അവൻ ഉള്ളിലേക്ക് നോക്കി അപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു. ഷാഫിറും കൂട്ടുകാരും പല ഭാഗത്തായി അബോധർ ആയി കിടക്കുന്നു.അവൻ പേടിയോടെ മനുവിനെ നോക്കി. റോഷന്റെ മുഖത്തെ പേടി കണ്ട് ആതിയും അങ്ങോട്ടേക്ക് നോക്കി. അവളുടെ ഹൃദയ മിടിപ്പ് കൂടി. കയ്യും കാലുമെല്ലാം വിറക്കാൻ തുടങ്ങി.തന്റെ കണ്ണുകളെ വിശ്വസിക്കാൻ അവൾക്ക് മടിയായി. ആദ്യമായി അവൾ പേടിയോടെ മനുവിനെ നോക്കി. എല്ലാം കണ്ട സ്ഥിതിക്ക് ഇനി ഒന്നും മറക്കാൻ ഇല്ലെന്ന് മനസ്സിലാക്കിയ മനു നോർമലായി അവരെ നോക്കി. മനു : ഞാൻ വരുമായിരുന്നല്ലോ.... പിന്നെ എന്തിനാ ഇങ്ങോട്ട് വന്നത്..... അവൻ വളരെ സാധാരണമായി അവരോട് ചോദിച്ചു. അഞ്ചു എന്തുകൊണ്ട് പേടിച്ചു എന്നത് ആതിക്ക് മനസ്സിലായി. ഭയത്താൽ അവൾക്ക് സംസാര ശേഷി നഷ്ടമായി.
മനു : ആതി...... അവൻ ആതിരയെ വിളച്ചു... അവൾ വിറയലോടെ അവനെ നോക്കി. മനു :

💬 Comments

View all comments