Chapter Title : ?Game of Demons 5 [Demon king]
അതിന് റോഷൻ കണ്ടിട്ടപോലും ഇല്ല..... നമ്മൾ സിനിമ കാണുകയല്ലായിരുന്നോ......
റോഷൻ : പ... പക്ഷെ...
മനു :മോനെ റോഷ.... ഞാൻ നല്ലവനാ.... പക്ഷെ ഒരുപാട് നല്ലവൻ അല്ലാ..... അത് നീ എന്നും ഓർമ വച്ചോ..... അപ്പൊ.പറ.... നീ ഇവിടെ വന്നോ.....
അവന്റെ വാക്കുകൾ ഭയം എന്ന അഴക്കടലിലേക്ക് റോഷനെ തള്ളിയിട്ടു. മനുവിന്റെ ചോദ്യങ്ങൾക്ക് യാന്ത്രികമായി ഉത്തരം പറയാൻ തുടങ്ങി.
റോഷൻ: ഇ.. ഇല്ല.....
മനു : നീ വല്ലതും കണ്ടോ......
റോ: ഇല്ലാ.....
മനു : നിനക്ക് ഇനിയും കൊറേകാലം ജീവിക്കണ്ടേ........
റോ : വേ.. വേണം.....
മ: ആഹ്.... അപ്പൊ നീ ഒന്നും കണ്ടിട്ടില്ല കേട്ടിട്ടില്ല....
റോ : ഹാ.........
അവന്റെ മറുപടിയെല്ലാം കേട്ട് മനു തന്റെ പഴയ സ്ഥിതിയിലേക്ക്തിരിച്ചുവന്നു. അവൻ റോഷന്റെ തോളിൽ കൈ ഇട്ട് സിനിമ കാണുന്ന ഇടത്തേക്ക് നടന്നു.
മനു : നീ പേടിക്കണ്ടാ..... ഞാൻ ഇങ്ങനെയാണ്.... ചില സമയത്ത്.....
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അത് റോഷനിൽ ചെറിയ ആശ്വാസം ഉണ്ടാക്കി.
റോഷൻ : ഏട്ടാ.... അവരെ ഒക്കെ....
മനു : അവരെയൊക്കെ ആരെങ്കിലും പെറുക്കി കൂട്ടി ഹോസ്പിറ്റലിൽ കൊണ്ടുപോകും.... നമ്മൾ ഇവിടെ വന്നിട്ടില്ലല്ലോ.... ഹ ഹ ഹ....
"
************
ആതി അഞ്ജുവിന്റെ അടുത്തേക്ക് വന്നിരുന്നു.
അഞ്ചു : ഡീ.... ഏട്ടൻ എവിടെ......
ആതി : വരുന്നുണ്ട്......
അത് പറഞ്ഞു തീരലും മനുവും റോഷനും ഉള്ളിലേക്ക് വന്നു. അവനെ കണ്ടതും അഞ്ചുവിന് സമാധാനം ആയി.
അഞ്ചു : എവിടെ ആയിരുന്നു.....
മനു : രാവിലെ കഴിച്ച ഫുഡ് പണി തന്നടി.....
അഞ്ചു : ഹമ്മ്....
അവളൊന്നു മൂളുക മാത്രം ചെയ്തു.
ആതി പടം കാണുന്നതിന്റെ ഒപ്പം ഇടക്ക് മനുവിനെ നോക്കുന്നുണ്ട്... ആ മുഖത്ത് യാതൊരു ആശങ്കയും ഇല്ല..പൂർണമായും പടം ആസ്വതിച്ചുകൊണ്ടിരുന്നു. അവളും സിനിമയിൽ മുഴുകി. അതിൽ ബേബി മോളോട് ഉള്ള ഷമ്മിയുടെ മാറ്റങ്ങളും ക്ലൈമാക്സിൽ ഷമ്മി ഹീറോ ആടാ ഹീറോ....അതിൽ ഒക്കെ മനുവിനെ അവൾ കണ്ടു.
' ഏട്ടൻ ആരാണ്.... പെട്ടെന്നെങ്ങനെ ഏട്ടൻ ഇങ്ങനെ മാറി.... ഇതെല്ലാം ചെയ്തിട്ടും ഒരു പേടിയോ
💬 Comments
View all comments