Chapter Title : ?Game of Demons 5 [Demon king]
ചോദിച്ചു...
ആതി : ആതിര...
'"' പേര് പോലെ നല്ല മൊഞ്ചത്തി ആണ് ട്ടോ.... '""
അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ആതി അയാളെ നോക്കി നാണത്തോടെ ചിരിക്കുകയും ചെയ്തു.
മനു : അഞ്ചു.....ഇതാണ് ജാഫറിക്കാ..... അച്ഛന്റെ പഴയ ദോസ്ത് ആണ്.
അഞ്ചു ചിരിച്ചുകൊണ്ട് കൈകൂപ്പി അയാൾക്ക് ബഹുമാനം കൊടുത്തു..
'"" നീ സംസാരിച്ചു നിക്കാതെ ഉള്ളിലേക്ക് പോ.... രണ്ടുപേരുടെയും മുഖം കണ്ടാൽ അറിയാ.... നല്ല വിശപ്പുണ്ട്...'""
മനു : എന്നാ ഇക്കാ.... ഇപ്പൊ കഴിച്ചേച്ചും വരാ.....
അതും പറഞ്ഞ് അവർ ഉള്ളിലേക്ക് പോയി. ആദ്യമേ കൈ കഴുകി ഒരു ഫാമിലി സീറ്റിലേക്ക് വന്നു. അഞ്ചു ടോയ്‌ലറ്റിൽ പോയി വരാം എന്നും പറഞ്ഞ് അങ്ങോട്ട് പോയി.
ആതി മനുവിന്റെ സീറ്റിൽ നിന്നും കുറച്ച് മാറി ഇരുന്നു.
മനു : ആതി.....
ആതി : ആഹ്.... എന്താ ഏട്ടാ.....
മനു : എനിക്ക് വല്ല അസുഖവും ഉണ്ടോ....
ആതി ; അതെന്താ അങ്ങനെ ചോദിച്ചത്....
മനു.: അല്ലാ.... എന്റെ അടുത്ത് ഇരിക്കുന്നില്ലേ ...
ആതി : അത് ഏട്ടാ...
മനു : മ്മ്.... കുഴപ്പില്ല.... നീ അവിടെ ഇരുന്നോ.... ഞാൻ പറഞ്ഞുന്നെ ഉള്ളു.... അല്ലെങ്കിലും ഞാൻ ആരാ....
അത് പറയുമ്പോൾ അവന്റെ ചങ്ക് പിടയുന്നുണ്ടായിരുന്നു. സങ്കടം കടിച്ചമർത്തി മിണ്ടാതെ ഇരുന്നു.
എന്നാൽ ആതിക്ക് മനുവിന്റെ വിഷമം മനസ്സിലാക്കാൻ തക്കവണ്ണം ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു.
കുറച്ച് കഴിഞ്ഞപ്പോ അഞ്ജുവും വന്നു. എല്ലാവരും ഇരുന്നപ്പോൾ ഒരു 50 ഓളം പ്രായം വരുന്ന ഒരു മധ്യവയസ്‌കൻ ഓർഡർ എടുക്കാൻ വന്നു.
'"" എന്താ ചേട്ടാ വേണ്ടേ..... '"
അയാൾ വളരെ വിനയത്തോടെ ചോദിച്ചു.
മനു : ചേട്ടാ... ഒരു 3 ഭായ് ബിരിയാണി.....
അത് കേട്ടപ്പോൾ ഒരു പേപ്പറിൽ അതെഴുതി സാധനം എടുക്കാൻ പോയി.
അഞ്ചു : ഭായ് ബിരിയാണിയോ.... അതെന്താ....
മനു : അത് നമ്മുടെ ജാഫറിക്കയുടെ ഒരു ഐറ്റം ആണ്. അത് കിട്ടുമ്പോൾ നിനക്ക് മനസ്സിലാവും.
കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഹിന്ദിക്കാരൻ പയ്യൻ 3 പ്ലെയ്റ്റിൽ മുന്നിൽ നിരത്തി. എന്നിട്ട് 3 ബൗളിൽ
💬 Comments
View all comments