0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 941
റയ്‌തയും സലാഡും കൊണ്ടുവന്നു നിരത്തി.പിന്നാലെ മൂന്ന് വലിയ ബൗലുകളിൽ ഭായ് ബിരിയാണിയും എത്തി. അത് അടുത്തെത്തിയപ്പോൾ തന്നെ അതിന്റെ മണം അറിയാതെ തന്നെ കണ്ണുകൾ അടപ്പിച്ചു. വായിലൂടെ ഒരു ലോഡ് ഉമിനീർ ഉല്പത്തിപ്പിക്കാൻ തുടങ്ങി.അത് പ്ലെയ്റ്റിൽ ഇട്ടപ്പോൾ തന്നെ അതിൽനിന്നും മുട്ടയും ചിക്കൻ കാലും ഒരു മുളക് വറുത്തതും പിന്നെ ഒരു കഷ്ണം ബീഫും വീണു. ആ പ്ലയ്റ്റ് മുഴുവൻ ഭായുടെ ആവി പറക്കും ബിരിയാണിയുടെ സുഖന്തം നിറഞ്ഞു നിന്നു. അഞ്ചു ചോറ് കുഴച്ച് ബീഫിന്റെ ഒരു കഷ്ണം അതിൽ പൊതിഞ്ഞ് ഒരുറുള വായിലേക്ക് വച്ചു. '"' ഹമ്മ്................ '" അവൾപ്പോലും അറിയാതെ ആ ശബ്ദം വന്നുപോയി... അല്ല....ആ ഹോട്ടലിൽ ഈ ശബ്ദം ഒരു പതിവാണ്.... മനു : ഏട്ടാ..... ഒരു ബിരിയാണി പാർസൽ വേണേ...... മനു അവിടെ നിൽക്കുന്ന ആ മധ്യവയസ്‌കനെ നോക്കി വിളിച്ചു പറഞ്ഞു.എന്നിട്ട് മൂന്നുപേരും ഭക്ഷണം ആസ്വദിച്ചു കഴിച്ചു. വയറും നിറഞ്ഞു... മനസ്സും എന്ന അവസ്ഥയാണ് അവർക്ക്...ബിരിയാണിയുടെ എരുവിൽ അവരുടെ കണ്ണില്നിന്നും ആനന്ദാശ്രു പുറത്ത് ചാടി. പിന്നെ കൈയെല്ലാം കഴുകി പാർസലും വാങ്ങി ഭായുടെ അടുത്തേക്ക് പോയി. മനു : ഇക്കാ..... ബിരിയാണി....മ്മ്....? അവൻ ഭായിയെ നോക്കി ഒരു തമ്പ്സപ് കാണിച്ചു. '"' അത് നീ പറഞ്ഞിട്ട് വേണോ ഹിമാറേ.... ഹ ഹ ഹ ....
മനു : പിന്നെ....എത്രയായി... '" നീ അന്റെ ബീബിയെയും പെങ്ങളെയും കൂട്ടി പോവാൻ നോക്ക്.... '"" മനു : ഏഹ്.... അപ്പൊ കാശൊ..... '"" അത് ഞമ്മള് ഒരു വിരുന്ന് തന്ന്ന്നു കൂട്ടിക്കോ... ''" മനു : അയ്യോ ഇക്കാ.... അത് നിങ്ങൾക്ക് നഷ്ട്ടല്ലേ.... '"' മോനെ... ഇയ്യ്‌ നഷ്ടോം ലാഭവും ഒന്നും ന്നെ പടിപ്പിക്കണ്ടാ.... '"" മനു : ഓഹ്.... നമ്മളില്ലേ.... at least ഈ പാഴ്സലിന്റെ പൈസയെങ്കിലും.... '"" അന്നേ ഇന്ന് ഞമ്മള്.... '"" മനു : വേണ്ടാ.... വേണ്ടാ..... ഞാനൊന്നും പറഞ്ഞില്ല...... '"" ഹ ഹ ഹ ..... എന്നാ നീ വിട്ടോ.... ഇടക്ക് ഇങ്ങോട്ടേക്ക് ഒന്നെറങ്....'" മനു : അത് പറയാനുണ്ടോ....

💬 Comments

View all comments