Chapter Title : ?Game of Demons 5 [Demon king]
അത് പറയുമ്പോൾ അവന്റെ ചങ്ക് ഇടരുന്നുണ്ടായിരുന്നു.
ആതി : ഏട്ടാ.....
മനു : എന്റെ ആതിക്ക് എന്നെ പേടിയാണ്.... അല്ലെ...
ഇത്ര നേരം പിടിച്ചു വച്ച കണ്ണുനീരെല്ലാം പുറത്തേയ്ക്ക് ചാടുവാൻ തുടങ്ങി.
ആതി : അങ്ങനൊന്നും പറയല്ലേ ഏട്ടാ....
അവൾക്ക് ഇപ്പോൾ പേടിമാറി തന്റെ പഴയ ഏട്ടനോട് ഉള്ള സ്നേഹം ഉടലെടുത്തു.
മനു : എന്റെ പെങ്ങൾ അല്ലാ..... ഭാര്യയുടെ അനിയത്തി ആണല്ലേ..... അപ്പൊ .... അപ്പൊ .... ഞാൻ നിന്റെ ഏട്ടൻ അല്ലെ ആതി.....
തകർന്ന മനസ്സുമായി അവൻ ആതിയെ നോക്കി പറഞ്ഞു.
ആതി : ഏട്ടാ.......
അവൾ ഓടിപ്പോയി മനുവിന്റെ നെഞ്ചിലേക്ക് വീണു.
മനു : ഏട്ടൻ പൊക്കോളാ.... ഞാൻ പൊക്കോളാ മോളെ.....
ആതി : ന്നെ വിട്ട് പോവോ ഏട്ടൻ.... അതിന് പറ്റോ ഏട്ടന്........
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു
മനു : ഏട്ടനെ പേടിയല്ലേ.... ഏട്ടനെ വേണ്ടല്ലോ.... ഞാൻ ഏട്ടൻ അല്ലല്ലോ..........
അവൻ പിന്നെയും ഓരോന്ന് പറയാൻ തുടങ്ങി. ആതി അവനെ കൂടുതൽ കൂടുതൽ മുറുകെ കെട്ടിപ്പിടിച്ചു.
ആതി : എന്നെ തല്ലിക്കോ ഏട്ടാ..... ഞാൻ അറിയാതെ പറഞ്ഞതാ.... എന്നെ വിട്ട് പോവല്ലേ ഏട്ടാ....
അവളുടെ കണ്ണുനീർ അവന്റെ നെഞ്ചു നനയിച്ചു. അവളുടെ വാക്കുകൾക്ക് ഒന്നും പറയാതെ കെട്ടിപിടിച്ചിരിക്കാൻ മാത്രമാണ് അവന് സാധിച്ചത്.
ആതി : പറ.... പോവോ.... ന്നെ വിട്ട് പോവോ.....
മനു : നീ പറഞ്ഞാ പോവും.... പക്ഷെ കാണാൻ വരരുത് എന്നൊന്നും പറയരുത്....
ആതി: ഞാൻ അങ്ങനെ പറയോ..... ഏട്ടൻ പറ.... ഞാൻ പറയോ.....
മനു : അപ്പൊ ഏട്ടൻ പൊണ്ടാ....
ആതി ;: ഞാൻ വിടില്ല.....
മനു : എന്റെ അടുത്തിരിക്കാൻ പോലും പേടിയല്ലേ....
ആതി : എന്നിട്ടാണോ ഞാൻ ഇങ്ങനെ കെട്ടിപിടിച്ചു നിൽക്കുന്നത്....
മനു : ഭാര്യയുടെ അനിയത്തി അല്ലെ.....
ആതി: അവളോട് പോയി.പണിനോക്കാൻ പറ.... ഞാൻ എന്റെ ഏട്ടന്റെ അനിയത്തിയാ.....
ആ കരച്ചിലിന്റെ ഇടയിലും രണ്ടുപേരുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു.
ആതി : എന്റെ തലേ തൊട്ട് സത്യം ചെയ്യ് എന്നെ വിട്ട് എങ്ങും പോകില്ല
💬 Comments
View all comments