Chapter Title : ?Game of Demons 5 [Demon king]
വരാതിരിക്കും.... അതുപോലെ ഉള്ളതല്ലേ കഴിക്കുന്നത്....
മനു : അതേ..... അത് ശരിയാ..... ഈ പച്ചക്കറിയൊക്കെ നമ്മൾ തന്നെ ഉണ്ടാക്കിയാൽ ആ പ്രശനം ഇല്ലല്ലോ...... ആര് കേൾക്കാൻ....
'അമ്മ : പറയുന്ന ആള് കൊള്ളാം.... എടാ.... ആ ടെറസിൽ എത്ര സ്ഥലം ഉണ്ടെടാ.... കുറച്ച് പച്ചക്കറി നട്ടു പിടിപ്പിച്ചാലോ....
മനു : പിന്നെന്താ..... പക്ഷെ ആര് നോക്കും.....
'അമ്മ : വീട്ടിൽ ഒരു പണിയും ചെയ്യാതെ ഏത് നേരവും pubg യും tv യും കണ്ടിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ നോക്കിക്കൊള്ളും....
രാധമ്മ അർത്ഥം വച്ച് പറഞ്ഞ് മനുവിനെ നോക്കി ചെറുതായൊന്ന് ചിരിച്ചു. ആതി കുറച്ചുനേരം മിണ്ടാതിരുന്നു. അപ്പോളാണ് അവൾക്ക് കാര്യം കത്തിയത്...
ആതി : 'അമ്മ....... 'അമ്മ എന്നെയാണോ ഉദ്ദേശിച്ചത്......
'അമ്മ : പിന്നെ വേറാരേയാ ഉദ്ദേശിക്കേണ്ടത്.....
ആതി : നിക്കൊന്നും വയ്യ.......
'അമ്മ : ദേ പെണ്ണേ..... നല്ല അടി മേടിക്കും ട്ടോ.....
ആതി : അതൊക്കെ ചെയ്യാൻ നല്ല പാടാണ് 'അമ്മ......
'അമ്മ : ഒരു പാടും ഇല്ല... ഞങ്ങൾ ഒക്കെ വച്ച് റെഡി ആക്കി തരാം... എന്റെ പൊന്നു മോൾ അതൊന്ന് സമയത്തിന് വെള്ളമൊഴിച്ചാൽ മതി....
ആതി : അത്രേ ഉള്ളു.....
മനു : ആഹ്.... തീർന്നില്ല..... വീടിന്റെ ബാക്കിൽ ഒരു 4 വാഴ നടണം .... ആയ കാലത്ത് രാധമ്മക്ക് അത് പറ്റിയില്ല.... ആഹ്...ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.....
അത് കേട്ട് അഞ്ജുവും രാധമ്മയും പൊട്ടിച്ചിരിച്ചു. ആതിയുടെ മുഖം ദേഷ്യംകൊണ്ടു ചുവന്നു.
ആതി : ഡീ.... ചേച്ചി..... ഏട്ടൻ എന്നെമാത്രമല്ല.... നിന്നെയും കൂടെയാണ് ഉദ്ദേശിച്ചത്.......
മനു : ഹ ഹ ഹ ഹ ..... ഇതൊന്നും മനസ്സിലാവാതെ പൊട്ടിക്കാളി ചിരിക്കുന്നു....
അഞ്ചു മനുവിന്റെ വയറിൽ പിടിത്തമിട്ടു.
'"" ഡീ..... ആഹ്... വിടടി.... വിടടി...... വേദനിക്കുന്നു.....'""
അഞ്ചു : ആരാ വാഴ..... ആരാ..... പറ......
മനു : ആഹ്.....നീയല്ല..... വിട്..... ആതിയാ.....
അഞ്ചു അവന്റെ വയറിൽ നിന്നും പിടിത്തം വിട്ട ആ സമയം തന്നെ ആതിയുടെ കൈകൾ അവിടെ പിടിത്തമിട്ടു..
ആതി : ഞാനോ...... ഞാനോ......
💬 Comments
View all comments