0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 949
ഞാനാണോ.... വാഴ...... മനു : ആഹ്..... രാധമ്മേ...... ഇത്‌രണ്ടും എന്നെ കൊല്ലുമെന്നാ തോന്നുന്നെ..... 'അമ്മ : മതി.... വിട്ടേ രണ്ടും..... നീ എന്തിനാട തല്ല് വാങ്ങാൻ പോകുന്നേ..... അതെങ്ങനെ..... 3 ഇന്റേയും കുട്ടിക്കളി മറിട്ടില്ലല്ലോ.... ആതി അവന്റെ വയറിൽ നിന്നും പിടിത്തം വിട്ടു. എന്നിട്ട് രാധമ്മയുടെ കൂടെ അകത്തേക്ക് പോയി. ആതി : 'അമ്മ വല്ലതും കഴിച്ചോ.... 'അമ്മ : ഇല്ല.... നല്ല വിശപ്പ്.... നീ വല്ലതും ഉണ്ടാക്കിയോ...... മനു : ഉണ്ടാക്കിയില്ല പുറത്തുനിന്ന് കഴിച്ചു... അമ്മക്കും കൊണ്ടുവന്നിട്ടുണ്ട്.... 'അമ്മ : എന്നാ എടുത്തോ.... നല്ല വിശപ്പ്... അഞ്ചു അടുക്കളയിൽ പോയി ഒരു പ്ലേറ്റ് എടുത്തുകൊണ്ട് വന്നു. എന്നിട്ട് പൊതിയിൽ നിന്നും ബിരിയാണി പുറത്തെടുത്തു. ആ വാട്ടിയ വാഴയില തുറന്നപ്പോൾ ആവി പറക്കുന്നില്ലെങ്കിലും ആ ദം ഇട്ട ബിരിയാണിയുടെയും ആ വാഴയിലയുടെയും ഇഴചേർന്ന വാസന അവിടമെങ്ങും പരന്നു അതിന്റെ സുഖന്തത്തിൽ രാധമ്മ കണ്ണുകൾ അടച്ചുപോയി... ആ വാഴയിലയോട്കൂടി തന്നെ ബിരിയാണിയെടുത്ത് പ്ലേയ്റ്റിലേക്ക് ഇട്ടു. ആ ചിക്കൻ കാലിൽ നിന്നും ഒരു കഷ്ണം പറിച്ചെടുത്ത് ചോറിൽ ഉരുട്ടി വായിൽ വച്ചു. നെയ്യിന്റെ വഴുവഴുപ്പ് ഉണ്ടായിരുന്നു അതിന്. 'അമ്മ:""..മ്മ്.......'" ഇത്‌കൊള്ളാല്ലോ..... ഇത്രയും നല്ല ബിരിയാണി കഴിച്ചിട്ട് കാലം മറന്നു.
മനു : ഇതാണ് ഭായ് ബിരിയാണി.... 'അമ്മ : ആഹാ.... പേര് കൊള്ളാല്ലോ...... മനു : എന്റെ അച്ഛന്റെ കൂട്ടുകാരൻ ജാഫറിക്കയുടെ ഐറ്റം ആണിത്... പുള്ളിടെ കടയുടെ മുന്നിൽ കൂടെ പോകുമ്പോൾ ഈ ബിരിയാണിയുടെ മണം അടിക്കും. അത് വേണ്ടാന്ന് പറഞ്ഞു പോകാൻ മനസ്സ് അത്രപെട്ടന്നൊന്നും സമ്മദിക്കുലാ.... 'അമ്മ : ഹമ്മ്..... സംഗതി ഗംഭീരം..... മനു : അച്ഛൻ പറഞ്ഞിട്ടുണ്ട്....അച്ഛന്റെയും അമ്മയുടെയും കല്യാണ റിസപ്ഷനിൽ ഭായിയുടെ ബിരിയാണി ആയിരുന്നു എന്ന്..... 25 വർഷമായി മലപ്പുറം ജില്ലയുടെ മുഹബത്താണ് ഭായുടെ ആ കട..... 'അമ്മ കഴിക്കുന്നതും കണ്ട് ആതി വെള്ളമിറക്കിയാണ് നിൽക്കുന്നത്. 'അമ്മ : ഡീ.... ഇവിടെ വന്നിരിക്ക്..... മനു : അവൾ കഴിച്ചു രാധമ്മേ.... ആതി : ഒന്ന് പോടാ ചേട്ടാ..... അന്നോട് തെറ്റിട്ടു കഴിച്ചതോന്നും ശരീരത്തിൽ പിടിച്ചിട്ടില്ല... അത് പറഞ്ഞ്

💬 Comments

View all comments