Chapter Title : ?Game of Demons 5 [Demon king]
കഴിഞ്ഞപ്പോൾ ആണ് അമളി പറ്റിയത് അവൾ തിരിച്ചറിഞ്ഞത്.
'അമ്മ : തെറ്റിയെന്നോ..... എന്താടി.... എന്താ പറ്റിയെ....
അവൾ എന്തു പറയണം എന്നറിയാതെ നിന്ന് പരുങ്ങി.
അഞ്ചു : അ.. അത് അമ്മേ ഈ പെണ്ണ് ഐസ് ക്രീം വേണമെന്ന് പറഞ്ഞു.... ഏട്ടൻ വാങ്ങികൊടുക്കില്ല നല്ലതല്ല എന്ന് പറഞ്ഞു... അതിനാ തെറ്റിയെ....
അഞ്ചു എങ്ങനെയോ പറഞ്ഞൊപ്പിച്ചു....
'അമ്മ : ആഹ്.... അത് നന്നായി.... പെണ്ണിന് ഈ ഐസ് ക്രീമും ബേക്കറി സാധാനകളും തിന്നൽ കുറച്ചു കൂടുതലാ....
അതും പറഞ്ഞ് ഒരു വലിയ ഉരുള എടുത്ത് അവളുടെ വായിൽ കുത്തിക്കേറ്റി....?
*************************************************
ഷാഫിർ അബോധാവസ്ഥയിൽ നിന്നും പതിയെ ബോധത്തിലേക്ക് വന്നു. കാഴ്ച പതിയെ തെളിഞ്ഞു വന്നു. വേദനക്കുള്ള മരുന്ന് തിന്നത് കൊണ്ട് ദേഹത്തു മുഴുവൻ മരവിപ്പാണ്...
രണ്ടു കയ്യിലും plaster ചുറ്റിയിട്ടുണ്ട്... കഴുത്തിന് ചുറ്റും ബെൽറ്റും വച്ചിട്ടുണ്ട്... അവൻ പതിയെ ചുറ്റും നോക്കി...
തൊട്ടടുത്ത് ചെയറിൽ സാലിഹും മുസ്തഫയും ഉണ്ട്.
'"" ഇക്കാ..... '""
അവൻ പതിയെ വിളിച്ചു. അവന്റെ വിളി കേട്ട് സാലിഹ് ഞെട്ടി ഉണർന്നു..
'"" ഡാ ഷാഫിറെ..... അനക്ക് എങ്ങനെ ഉണ്ടടാ......'""
ഷാഫിർ : അത് നിങ്ങളല്ലേ പറയേണ്ടത്..... എനിക്കിനി എന്തൊക്കെ ബാക്കി ഉണ്ട്.....
'"" അനക്കൊരു കോഴപ്പോം ഇല്ല.... '""
ഷാഫി : ഇക്കാ..... അവനെ വെറുതെ വിടരുത്....
'" അത് അറിയാനാ ഞങ്ങൾ കാത്തിരിക്കുന്നത്..... ആരൊക്കെയാ നിങ്ങളെ തല്ലിയത്....'""
ഷാഫിർ : ആരൊക്കെ അല്ല ഇക്കാ.... ആരാണെന്നാണ് ചോയ്ക്കേണ്ടത്.... എന്നെ തല്ലിയത് ഒരാൾ ആണ്....
:" ഒരാളോ..... അതും ഇങ്ങനെ.....'""
ഷാഫിർ : അവൻ സാധാരണക്കാരൻ അല്ല ഇക്കാ..... ഒരു സൈക്കോ ആണ്.... എനിക്ക് അവൻ അടുത്തുള്ളപ്പോ വേദനയെക്കാൾ പേടിയാണ് തോന്നിയത്.....
'"" ആരാടാ.... ആരാ അവൻ..... അവനെ ഇതിനേക്കാൾ പേടിപ്പിച്ചു കൊല്ലാം......'""
ഷാഫിർ : അറിയില്ല ഇക്കാ.... ഏതോ ഒരു മനുവാണ്.....
'"" മുസ്തഫാ...... '""
'"" ഭായ്... '""
:"" ഓൻ ഏത് കോലോത്തെ തമ്പുരാൻ ആണേലും ഇന്ന് വൈകീട്ട് നമ്മുടെ കസ്റ്റഡിയിൽ അവനെ കൊണ്ടുവന്നിരിക്കണം.... എത്രപേരെ വേണമെങ്കിലും ഇറക്കിക്കോ.....'""
'"'
💬 Comments
View all comments