Chapter Title : ?Game of Demons 5 [Demon king]
അല്ല...
ആതിയുടെ കുലുങ്ങി ചിരിയും പാതസരത്തിന്റെ കിലിക്കവും കേൾക്കാം...
ഒരു മിന്നായം പോലെ അവൾ റൂമിന് വെളിയിലേക്ക് ഓടിയത് കണ്ടു.
'" ഒക്കെ സ്വപ്നം ആയിരുന്നോ.... ഛേ.....'"
അവൾ തലയിലേക്ക് കൈകൊണ്ടൊന്നു തട്ടി. അപ്പോൾ അതാ കൈ നനയുന്നു..
അവൻ കൈകൊണ്ട് തലയിൽ ഒന്ന് തടവി നോക്കി..
മുടി മൊത്തം വെള്ളമാണ്
'" അത് സ്വപ്നമായിരുന്നില്ലേ.... അപ്പൊ പിന്നെ ഈ..........
പെട്ടെന്ന് അവന് ആതിയുടെ കുലുങ്ങി ചിരിയും പാതസ്വരത്തിന്റെ ശബ്ദവും ഓർമയിൽ വന്നു.
'" എടി കുരുട്ടെ.... നിന്നെ ഇന്ന്....'"
അവൻ അവിടെ നിന്നും എഴുന്നേറ്റ് താഴോട്ട് പോയി. അടുക്കളയിൽ അമ്മയും അഞ്ജുവും ഉണ്ട്.
മനു: രാധമ്മേ.....
അവർ തിരിഞ്ഞു നോക്കി. അപ്പോളാണ് തല നനഞ്ഞു നിൽക്കുന്ന മനുവിനെ അവർ കാണുന്നത്.
'അമ്മ: എന്താടാ ഇത്.... മുഖം കഴുകുന്നതിനു പകരം തല കഴുകിയോ....
മനു: ആതി എവടെ.....
'അമ്മ: ആഹ്.... അപ്പൊ ആതിയുടെ പണി ആണല്ലേ..... അവൾ അതിയേനെ ഓടുന്ന ശബ്ദം കേട്ടു... പോയി നോക്ക്...
മനു: അഞ്ചു..... വാ.....
അഞ്ചു; ഞാനോ.... നിക്കൊന്നും വയ്യ.... നിങ്ങൾ ഏട്ടൻ ആയി അനിയത്തിയായി...
മനു: ഡീ.... വാടി.....
അവൾ അമ്മയെ കണ്ണുരുട്ടി കാണിച്ചു..
'അമ്മ: എന്നെ കണ്ട് പോകാതെ ഇരിക്കണ്ട.... പൊയ്ക്കോ.....
'അമ്മ പറയേണ്ട താമസം അവൻ അഞ്ജുവിന്റെ കയ്യും പിടിച്ച് പുറത്തേക്ക് പോയി.
നേരെ പോയത് അവളുടെ മുറിയിലേക്ക് ആണ്...
അകത്തുനിന്ന് പൂട്ടിയിട്ടുണ്ട്...
അവൻ അതിൽ തട്ടാൻ ഒന്നും പോയില്ല...
https://youtu.be/r_C6MzJSSQg
മനു അഞ്ജുവിന്റെ ചെവിയിൽ ചിലത് പറഞ്ഞു. അതിനു ശേഷം അടുക്കളയിൽ നിന്നും അരിപ്പൊടി ആക്കിവച്ച പത്രം കൊണ്ടുവന്നു.
എന്നിട്ട് ആതിയുടെ റൂമിന്റെ തൊട്ടടുത്ത മുറിയിൽ ഒളിച്ചു നിന്നു.
അഞ്ചു പോയി അവളുടെ വാതിൽ തട്ടി..
ആതി: ദേ.... ഏട്ടാ.... വേണ്ടാട്ടോ.... ഞാൻ ചുമ്മാ തമാശക്ക് ചെയ്തതാ....
അവൾ മനു ആണെന്ന് കരുതി ഓരോന്ന് പറഞ്ഞു.
അഞ്ചു: ഡീ ഇത് ഞാനാ..... നീ എന്താ രാവിലെ കുരുത്തക്കേട് ഒപ്പിച്ചേ.... ഏട്ടൻ എങ്ങോട്ടാ ബൈക്ക് എടുത്ത് പോയത്...
അഞ്ചു വളരെ natural ആയി ചോദിച്ചു. അവളിൽ നിന്നും ഉത്തരം ഒന്നും ഉണ്ടായില്ല...
കതവ് തുറക്കുന്ന ശബ്ദം കേട്ടു...
വാതിൽ തുറന്ന് തല പുറത്തേക്ക് ഇട്ട് എല്ലായിടവും ഒന്ന് നോക്കി...
അവനെ കാണാത്തതുകൊണ്ട് അവൾ പുറത്തേക്ക് വന്നു.
ആതി:ഏട്ടൻ എങ്ങോട്ട് പോയിന്നാ പറഞ്ഞേ....
അവൾ പുറത്തു വന്നതും അവൻ അപ്പുറത്തെ മുറിയില്നിന്നും കുതിച്
💬 Comments
View all comments