Chapter Title : ?Game of Demons 6 [Demon king]
വച്ച കാലത്ത് ഒരു ക്യട്ടേഷൻ കിട്ടി... ഒരു ശരത്ത് എന്ന് പേരുള്ള ഒരുത്തനെ തല്ലി ചതയ്ക്കാൻ... ഇവിടത്തെ മല യുടെ മകളെ പ്രേമിച്ചതിന്...
പക്ഷെ അന്ന് നമ്മുടെ പിള്ളേർക്ക് ഒരബദ്ധം പറ്റി.... അവർ ആള് മാറി ആദി എന്നൊരു പയ്യനെയാണ് തല്ലിയത്...
പിറ്റേന്ന് തന്നെ ഞാൻ സ്വായം കളത്തിൽ ഇറങ്ങി അവനെ തീർത്തു... പക്ഷെ ആള് മാറി തല്ലിയ ആ പയ്യൻ എന്റെ പേരിൽ പോലീസ് കംപ്ലൈന്റ് കൊടുത്തു....
അന്നും പോലീസ് ഒക്കെ നമ്മുടെ കീശയിൽ തന്നെ ആണ്.... പക്ഷെ ഓന്റെ വാപ്പ ഒരു ഗോപാലൻ.... അവന് അത്യാവശ്യം പിടിപാടൊക്കെ ഉണ്ട്.... അന്നത്തെ si കുര്യൻ ജോണ് എന്റെയടുത്ത് വന്ന് പറഞ്ഞു .
-- സാറേ.... എന്നെക്കൊണ്ട് കഴിയാവുന്നതൊക്കെ ഞാൻ ചെയ്തു.... പക്ഷെ എന്റെ മുകളിലുള്ള ഓഫീസർമാർ പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റില്ല.... ആ കൂട്ടർ എന്ത് പറഞ്ഞും വഴങ്ങുന്നില്ല....
ദാ.... ഇത് പരാതി പിൻവലിച്ചു എന്ന് എഴുതിയ fir കടലാസ് ആണ്.... അവനെകൊണ്ട് ഇതിൽ ഒപ്പിടിപ്പിച്ചു തന്നാൽ എനിക്കെന്തെകിലും ചെയ്യാൻ പറ്റും....
അല്ലേൽ ഞാൻ തന്നെ സാറിനെ അറസ്റ്റ് ചെയ്യേണ്ടി വരും... നിങ്ങളൊന്നു നോക്ക്.... ഒരു ഒപ്പ് ഇതിലിട്ട് കിട്ടിയാൽ മതി...---------'""
അത്രയും പറഞ്ഞ് അയാൾ ഇറങ്ങിപ്പോയി.... ഇതിലേക്ക് കാലെടുത്തു വച്ചപ്പോ തന്നെ ഇങ്ങനെ ആണെന്ന് വാപ്പ അറിഞ്ഞാൽ അതിന്റെ കുറച്ചിൽ എനിക്കാണ്.... പിറ്റേന്ന് രാവിലെ ഞാൻ അവന്റെ വീട്ടിൽ പോയി... കൊറേ ക്യാഷ് കൊടുക്കാം എന്നൊക്കെ പറഞ്ഞു നോക്കി... ഒന്നിലും വഴങ്ങുന്നില്ല....
അവസാനം നമ്മുടെ വഴിതന്നെ പ്രയോഗിച്ചു... രാത്രി അവന്റെ വീട്ടിൽ ഞാനും നമ്മുടെ പിള്ളേരും പോയി... അവന്റെ അമ്മയെ അച്ഛനെ അവനെയെല്ലാം പൊതിരെ തല്ലി... ഞാൻ വലിച്ചു തീർത്ത എന്റെ സിഗരറ്റ് അവന്റെ കവിളിൽ വച്ച് പൊള്ളിച്ചു...
ഓന്റെ ആ ദയനീയമായ കരച്ചിൽ ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്.... സഹികെട്ട് ഓൻ ഞാൻ കൊണ്ടുപോയ പേപ്പറിൽ ഒപ്പിട്ടു ... തിരിച്ചു പോകുമ്പോൾ അവന്റെ അച്ഛനും അമ്മയും അവനെ ചേർത്ത് പിടിച്ച് കരയുകയായിരുന്നു....
അന്ന് ഞാനും പിള്ളേരും കുപ്പിയുമായി നമ്മുടെ ഓഫീസിൽ കൂടി... രാത്രി ഒരു 2 മണിയായിക്കാണും.... പുറത്ത് നല്ല ഇടിമിന്നൽ ഒക്കെ ഉണ്ടായിരുന്നു.പുറത്ത് ഒരു ബൈക്കിന്റെ ശബ്ദം കേട്ടാണ് ഞങ്ങൾ അവിടേക്ക് നോക്കിയത്...
പഴയ ബൾബിന്റെ വെളിച്ചത്തിൽ ഒരു രൂപം നിൽക്കുന്നു... ഷർട്ട് ഇട്ടിട്ടില്ലാ..... പുറത്തെ ശക്തമായ ഇടിമിന്നലിൽ വെളിച്ചത്തിൽ ആ രൂപം ഞാൻ ആദ്യമായി കണ്ടു....
💬 Comments
View all comments