0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 494
: ആഹ്... എനിക്ക് അതൊന്നും അറിയില്ല... ഞാൻ ആഗ്രഹിച്ചാൽ എനിക്ക് കിട്ടണം... അതുകൊണ്ട് ഞാൻ അവനെ അങ് തീർത്തു.... അലി : നീ അതല്ലേ ചെയ്യൂ... ജോണ്; ഹമ്മ്....എന്നിട്ട് ആ പോലയാടി മോള് എന്താ കാണിച്ചത് എന്ന് അറിയോ... അവന് വേണ്ടി ആത്മഹത്യ ചെയ്തു.... അപ്പൊ അവൾക്ക് വേണ്ടി ഞാൻ അവനെ കൊന്നതൊക്കെ വെറുതെ ആയില്ലേ.....അത് കൊണ്ട് ഈ പ്രേമതിലൊന്നും എനിക്ക് തീരെ താൽപ്പര്യം ഇല്ല... അലി : ഹോ.... നിന്റെ കഥയൊക്കെ എന്താടാ ഇങ്ങനെ ആയത്.... അതിന് അവൻ ഒരു ചിരി മാത്രം സമ്മാനിച്ചുകൊണ്ട് സെറ്റ് പുറകോട്ട് ചാരി കണ്ണുകൾ അടച്ചു. ********************************* പിറ്റേന്ന് ആതിയും അമ്മയും അഞ്ജുവും അമ്പലത്തിൽ പോയി... എത്ര വിളിച്ചിട്ടും മനു എഴുന്നേൽക്കാത്തത് കൊണ്ട് അവനെ വിളിക്കനും പോയില്ല... അവർ പോയി വന്നപ്പോഴും അവനെ താഴെ ഒന്നും കണ്ടില്ല. 'അമ്മ : ഈ ചെക്കൻ ഇനിയും എഴുന്നേറ്റില്ലേ.... അഞ്ചു: ഇല്ലെന്നാണ് തോന്നുന്നത് ആതി : കണ്ടോ അമ്മേ... ഏട്ടൻ പോലും വൈകിയാ എഴുന്നേൽക്കുന്നെ... പിന്നെ എന്തിനാ ഞാൻ കുറച്ചു വൈകിയാൽ ചീത്ത പറയുന്നത്... 'അമ്മ : ഓഹ്.... കമ്പനിക്ക് ഒരാളെ കിട്ടാൻ കാത്തിരിക്കാ..... അഞ്ചു : ഞാൻ പോയി വിളിക്കാ....വെറുതെ ഏട്ടനെ കുറ്റം പറയണ്ട.... ആതി : അമ്മേ..... ഭർത്താവിനെ പറഞ്ഞപ്പോ കൊണ്ടു.... അഞ്ചു : ആഹ്... കൊള്ളും... നീ ഒന്ന് കെട്ടിയാൽ നിനക്കും മനസ്സിലാവും... 'അമ്മ : രാവിലെ തന്നെ തുടങ്ങേണ്ട രണ്ടും.... അഞ്ചു ... നീ പോയി അവനെ വിളിച്ചേ.... അഞ്ചു : ആഹ്... ഞാനിപ്പോ വിളിക്കാ.... അതും പറഞ്ഞ് അഞ്ചു മുകളിലേക്ക് പോയി.. ആതി ; നിക്ക്.... ഞാനും വരുന്നു.... 'അമ്മ : നീ എങ്ങോട്ടാ..... ആതി : ഏട്ടനെ വിളിക്കാൻ.... 'അമ്മ : കേറി പൊടി അകത്തേക്ക്.... അതിനാണ് അഞ്ചു ഉള്ളത്... ആതി : 'അമ്മ അമ്മടെ പണി നോക്കിക്കേ... 'അമ്മ : ഡീ... നീ വാങ്ങും ട്ടോ....
അവൾ അതൊന്നും ശ്രദ്ധിക്കാതെ മുകളിലേക്ക് പോയി... അഞ്ജുവും ആതിയും അവിടെ എത്തിയപ്പോ മനു നല്ല സുഖമായി ഉറങ്ങുകയാണ്...

💬 Comments

View all comments