0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 495
ആതി ; കണ്ടോ ചേച്ചി... വയറില്ലാത്ത കുമ്പകർണൻ.... അഞ്ചു അത് കേട്ട് വാ പൊത്തി ചിരിച്ചു... ആതി : ഇതിനെ ഒന്ന് ബോധം വരുത്താൻ എന്താ വഴി... കുറച്ചു വെള്ളം ഒഴിച്ചാലോ.... അഞ്ചു : ഇന്നലത്തെ കാര്യം എന്റെ മോള് മറന്നോ.... ആതി: ആഹ്... അതും ശരിയാ..... അപ്പൊ എന്താ ചെയ്യാ.... അഞ്ചു : നീ കൂടുതൽ ഒന്നും ചെയ്യണ്ടാ.... ഇവിടെ നിന്നാൽ മതി.. അതും പറഞ്ഞ് അഞ്ചു മനുവിനെ അടുത്തേക്ക് പോയി. ആതി ആ ബെഡിൽ സൈഡിലും ഇരുന്നു. അഞ്ചു : ഏട്ടാ..... മനുവേട്ടാ..... എഴുന്നേൽക്ക്..... മനു : ഹമ്മ്... ഒന്നു പോടി... ഞാൻ കുറച്ചുകൂടി കിടക്കട്ടെ.... അഞ്ചു : ഇനിയും കിടക്കാനോ... സമയം 10.00 മാണി ആയി.... മനു : ഹും ഹും.... ഒരു 11.00 വരെ കിടക്കട്ടെ ഡി.... അഞ്ചു : അതൊന്നും പറ്റില്ല.... എഴുന്നേറ്റെ.... ഇല്ലേ 'അമ്മ ഇങ്ങോട്ട് വരുവേ.... മനു: ഈ പെണ്ണ്... അതും പറഞ്ഞ് അവൻ അഞ്ജുവിന്റെ കൈ പിടിച് വലിച്ച് അവന്റെ ദേഹത്തേക്ക് ഇട്ടു... പെട്ടെന്ന് ചെയ്തതുകൊണ്ട് അവൾക്കൊന്നും ചെയ്യാൻ പറ്റിയില്ല... അഞ്ചു എന്തെങ്കിലും പറയും മുന്നേ അവളുടെ ചുണ്ടും അവൻ കവർന്നെടുത്തിരുന്നു... ആതി : അയ്യേ..... രാവിലെ പല്ല് പോലും തേക്കാതെ..... ശേ.... വൃത്തികേട്..... ആതിയുടെ ശബ്ദം അവിടെ കേട്ടപ്പോൾ ആണ് അവൾ അവിടെ ഉണ്ടായിരുന്നു എന്ന കാര്യം മനു അറിഞ്ഞത്. അവൻ വേഗം അഞ്ജുവിനെ മാറ്റി ചാടി എഴുന്നേറ്റു.. മനു :-നീ എന്താടി ഇവിടെ..... ആതി :;അതെന്താ... എനിക്ക് വരാൻ പാടില്ലേ.... മനു ;-നീ എല്ലാം കണ്ടോ... അവൻ അൽപ്പം നാണത്തോടെ ചോതിച്ചു... ആതി :-പിന്നെ കാണാതിരിക്കാൻ ഞാൻ കണ്ണ് പൊട്ടി അല്ലെ....
അഞ്ചു : നിന്നോട് അപ്പോഴേ പറഞ്ഞതല്ലേ താഴെ നിൽക്കാൻ... ഇപ്പൊ കണ്ടോ.... അഞ്ചു ചമ്മി നാറിയ പോലെ പറഞ്ഞു... ആതി : ആഹ്... പറഞ്ഞതൊക്കെ ആണ്.... പക്ഷെ വന്നോണ്ട് രാവിലെ തന്നെ സീൻ പിടിക്കാൻ പറ്റിയല്ലോ... അവൾ വിരല് കടിച് കുറുമ്പ് കാണിക്കുന്ന കുട്ടികളുടെ ചിരിയുമായി പറഞ്ഞു. മനു : അയ്യേ....

💬 Comments

View all comments