Chapter Title : ?Game of Demons 7 [Demon king]
ചെവി.....
മനു : നീ കുറച്ചു നേരമായി തുടങ്ങിയിട്ട്.... ചെറിയ വായിൽ വലിയ വർത്തമാനം പറയോ.....
ആതി:-ഊ...... വിട്..വിട്... ഇല്ല... ഇനി പറയില്ല...
മനു അവളുടെ ചെവിയിൽ നിന്നും പിടുത്തം വിട്ടു.
ആതി : എന്റെ കൃഷ്ണാ.... ഇന്റെ ചെവി.... ഈ കൊരങ്ങനും കൊരങ്ങിയും ഏത് നേരവും ഇന്റെ ചെവിയിൽ ആണല്ലോ പിടിത്തം...
മനു : മര്യാദക്ക് നിന്നില്ലെങ്കിൽ ഇനിയും കിട്ടും....
ആതി : ദുഷ്ട്ടൻ....
മാനു: എന്തോ....
ആതി: ഒന്നുല്ല....
അഞ്ചു അവളുടെ മാറാൻ ഉള്ള ഡ്രസ് എല്ലാം എടുത്തു.
അഞ്ചു : അതേ....
മനു: ഹമ്മ്....
അഞ്ചു: മര്യാദക്ക് എണീറ്റില്ലേൽ നോ എൻട്രി തന്നെ....
അഞ്ചു കുണുങ്ങി ചിരിച്ചുകൊണ്ട് ബാത്‌റൂമിൽ കയറി വാതിൽ അടച്ചു.
മനു നേരെ ഫോൺ എടുത്ത് കട്ടിലിൽ തന്നെ ഇരിപ്പാണ്... ആതി അവന്റെ അടുത്തിരുന്ന് ബനിയൻ ഇല്ലാത്ത അവന്റെ ശരീരത്തിലെ മസിലും പുറത്തെ പരുന്തിന്റെ ചിത്രവും ഒക്കെ നോക്കുകയാണ്.
ആതി : ഏട്ടാ.....
മനു : ഹമ്മ്....
ആതി : ഇത് എപ്പോ കുത്തിയതാ....
മനു : അത് ഞാൻ ജനിക്കുമ്പോൾ തന്നെ ഉണ്ടെടി.....
ആതി : ഹും ഹും.... പറ ഏട്ടാ.....
മനു : അത്.... എന്റെ ചേച്ചി എന്നെ കൊണ്ടോയി കുത്തിച്ചതാ....
ആതി : ആര്.... മാളു ചേച്ചിയോ.....
മനു : ഹമ്മ്.....
മാളു എന്ന പേര് കേട്ടപ്പോ അവന്റെ മനസ്സിൽ പഴയ കാര്യങ്ങൾ ഓർമ്മയിൽ വരാൻ തുടങ്ങി.
ആതി : ഏട്ടന് ഇത് നന്നായി ചേരുന്നുണ്ട്....
മനു : ഹമ്മ്.... ചേച്ചിക്ക് എനിക്കെന്തൊക്കെ ചേരും എന്നത് നല്ല പിടിയുണ്ടായിരുന്നു...
അത് പറയുമ്പോൾ അവന്റെ തൊണ്ട ഇടരുന്നുണ്ടായിരുന്നു.
ആതി : ഏട്ടന് ചേച്ചിയെ മിസ്സ് ചെയ്യുന്നുണ്ടോ...
മനു : കഴിഞ്ഞ 11 കൊല്ലമായി ഞാൻ എന്റെ ചേച്ചിയെ മിസ്സ് ചെയ്യുന്നുണ്ട്....
ആതി : ഏട്ടന് ചേച്ചിയെ നല്ല ഇഷ്ടമായിരുന്നു അല്ലെ.....
മനു : ഇഷ്ട്ടമായിരുന്നോ എന്നോ... എന്റെ ജീവൻ ആയിരുന്നു... ചെറുപ്പത്തിൽ എന്ത് കിട്ടിയാലും എനിക്കും കൊണ്ടുവന്ന് തരും... എന്റെ കൂടെ വഴക്ക് കൂടും... എന്റെ ഹോം വർക്ക്
💬 Comments
View all comments