0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 498
ചെയ്ത് തരും ഞങ്ങൾ ഒരുമിച്ചാണ് കിടത്തം ഒക്കെ... അതി : ഏട്ടന് വിഷമം ആയോ..... മനു : ഏയ്‌... എന്ത് വിഷമം... അവരൊക്കെ പോയില്ലേ..... അവൻ കഷ്ടപ്പെട്ട് അവളെ നോക്കി ചിരിച്ചു. പക്ഷെ കണ്ണുകൾ കലങ്ങിയിരുന്നു. അത് കണ്ടപ്പോൾ ആതിക്ക് വല്ലാതായി. അവൾ പുറത്തൂടെ അവനെ കെട്ടിപിടിച്ചു. ആതി : പോട്ടെ.... ഇപ്പൊ അവർക്ക് പകരം ഞങ്ങൾ ഒക്കെ ഇല്ലേ..... മനു : ശരിയാ.... ഇപ്പൊ നിങ്ങൾ ഒക്കെ ഉണ്ട്.... പക്ഷെ അതാർക്കും പകരം അല്ല.... ലോകത്ത് ആരും ആർക്കും പകരമാവില്ല മോളെ... ആതി : സോറി ഏട്ടാ... ഞാൻ അത് ഉദ്ദേശിച്ചല്ല..... ആതി അവന്റെ പുറത്ത് മുഖം അമർത്തി. മനു : പോട്ടെ മോളെ.... ആതി : അതിനെ കുറിച്ചൊന്നും ചോദിക്കണ്ടായിരുന്നു അല്ലെ..... മനു : അതൊന്നും കോഴപ്പമില്ല.... അതെല്ലാം എന്റെ ജീവിതത്തിൽ ഉണ്ടായ കാര്യമാണ്... അത് ആരിൽ നിന്നും കേൾക്കേണ്ടി വരും...
ആതി: എങ്ങനെയാ അക്സിഡന്റ് ഉണ്ടായേ.... മനു : അതൊന്നും എനിക്കത്ര ഓർമയില്ല.... ഏതോ ലോറി ആണ്... പിന്നാലെ പോലീസ് ജീപ്പും പായുന്നുണ്ടായിരുന്നു. മനു ആതിയുടെ മടിയിൽ കിടന്നുകൊണ്ട് പഴയ കാര്യം ഓർക്കാൻ തുടങ്ങി. മനു : ആതിക്ക് അറിയോ..... അന്ന് എന്റെ ചേച്ചിയെ അവസാനമായി കാണുമ്പോൾ മൂക്കും വായും ഒക്കെ പൊട്ടി ചോര വരുന്നുണ്ടായിരുന്നു... ആ സമയം എനിക്ക് പഴയൊരു കാര്യം ഓർമ വന്നു. മുമ്പ് ഞാൻ ഒരു 12 വയസ്സൊക്കെ കാണും... ആന്ന് എന്റെ മാമന്റെ കൂടെ ചെറിയ രീതിയിൽ ഈ ബോക്സിങ് ഒക്കെ പഠിക്കാൻ തുടങ്ങിയ കാലം... ഒരു ദിവസം താഴെ വീണ് എന്റെ നെറ്റിയും ചുണ്ടും ഒക്കെ പൊട്ടി... ഞാൻ അത് കഴുകാൻ വീട്ടിൽ ചെന്ന് കേറിയപ്പോ മുന്നിൽ ചേച്ചി നിൽക്കുന്നു... അന്നൊക്കെ ഞങ്ങൾ വല്യ ശത്രുക്കൾ ആണ്... എപ്പോഴും തല്ല്... ഈഗോ... ഏഷണി.... ഹും... അതൊക്കെ ആലോചിക്കുമ്പോൾ ഇപ്പോഴും ചിരി വരും.... https://youtu.be/YiX5jddwdKY അന്ന് ചേച്ചി എന്നെ അങ്ങനെ കണ്ടപ്പോ ബോധം കേട്ട് വീണു... ഞാനന്ന് ആകെ എന്താ നടന്നെ എന്നറിയാതെ നിൽക്കായിരുന്നു... മാമൻ അവളെ പിടിച്

💬 Comments

View all comments