0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 500
ചേച്ചിയെ കൊന്നത്..... ഞാൻ അന്ന് ആ ട്രിപ്പ് പ്ലാൻ ചെയ്തില്ലെങ്കിൽ ഇത് നടക്കോ.... ഒരു ദിവസം നേരത്തെ അവിടുന്ന് ഇറങ്ങിയില്ലെങ്കിൽ ഇതൊക്കെ നടക്കോ...... അവൻ പിന്നെയും പൊട്ടി കരയാൻ തുടങ്ങി. മനുവിന്റെ പെട്ടെന്നുള്ള മാറ്റം കണ്ട് ആതിക്ക് പേടിയും സങ്കടവും ഒരുമിച്ചു വന്നു.അവനോട് ചോദിച്ചത് ഇത്ര പ്രശനം ആവുമെന്ന് അവൾ കരുതിയില്ല. ആതി :-ഏട്ടാ.... കരയല്ലേ ഏട്ടാ.... മനു : അവരൊക്കെ പോയി മോളെ.... ഞാനും പോവാൻ നോക്കിയതാ.... നിന്റെ ചേച്ചി സമ്മതിച്ചില്ല..... ആ സമയം അഞ്ചു ബാത്‌റൂമിൽ നിന്നും വാതിൽ തുറന്ന് പുറത്തേക്ക് വന്നു. അപ്പോൾ കാണുന്നത് ആതിയുടെ മടിയിൽ മുഖം പൊത്തി കരയുന്ന മനുവിനെ ആണ്... അവൾ വേഗം അവന്റെ അടുത്തെത്തി... അഞ്ചു : അയ്യോ.... എന്താ ഏട്ടാ രാവിലെ തന്നെ കരയുന്നെ...... അവനിൽ നിന്നും മറുപടി ഒന്നും വന്നില്ല അഞ്ചു : എന്താ ആതി...... എന്തിനാ ഏട്ടൻ കരയുന്നത്... ആതി : അത്....ചേച്ചീ.... ഞാൻ മാളു ചേച്ചിയെ പറ്റി.... പറഞ്ഞു തീരും മുമ്പ് അഞ്ജുവിന്റെ കൈ ആതിയുടെ കരണത് പതിഞ്ഞു... കരണം പൊട്ടുന്ന ശബ്ദം കേട്ട് മനുവും ഞെട്ടി എഴുന്നേറ്റു... അഞ്ചു : ഇതിനാണോടി രാവിലെ തന്നെ ഇങ്ങോട്ട് കെട്ടിയെഴുന്നേറ്റു വന്നേ.... അവൾ ആതിയെ നോക്കി അലറി.. അവളുടെ മുഖം ഇത്ര ദേഷ്യത്തിൽ ആതി ഇതിനു മുമ്പ് കണ്ടിട്ടില്ല..
മനു : അഞ്ചു....... അഞ്ചു : നിന്നോട് ചെറിയ വയായിൽ വലിയ വർത്തമാനം പറയരുത് എന്ന് പറഞ്ഞിട്ടില്ലേ..... ആതി : അത്...ചേച്ചി ഞാൻ വിചാരിച്ചില്ല ഏട്ടൻ കരയുമെന്ന്... ആതി കരഞ്ഞുകൊണ്ട് അഞ്ജുവിനോട് പറഞ്ഞു. അഞ്ചു കോപത്താൽ ജ്വലിച്ചു നിൽക്കുകയാണ്. അഞ്ചു : ഇറങ്ങടി പുറത്ത്...... മനു : ഡീ.... മിണ്ടതിരി.... അവളല്ല...ഞാനാ ഓരോന്ന് ഓർത്ത് കരഞ്ഞത്..... മനു അവളെ തടുക്കാൻ നോക്കി. അഞ്ചു:-നിന്നോട് ഇറങ്ങാൻ അല്ലെ പറഞ്ഞത്.... അതും പറഞ്ഞ് അഞ്ചു ആതിയെ പിടിച് റൂമിന്റെ വെളിയിൽ ആക്കി വാതിൽ അടച്ചു. വാതിൽ അടച്ചു തിരിഞ്ഞതും അവളുടെ കരണം പൊളിഞ്ഞതും ഒരേ സമയത്തായിരുന്നു. അപ്പോൾ അവൾ മുന്നിൽ കണ്ടത് ദേഷ്യത്തിൽ നിൽക്കുന്ന മനുവിനെ ആണ്...അവൾക്ക്

💬 Comments

View all comments