Chapter Title : ?Game of Demons 7 [Demon king]
അവനിൽ നിന്നും കിട്ടുന്ന ആദ്യത്തെ അടി.
അഞ്ചു : ഏട്ടൻ എന്നെ തല്ലിലെ.....
അവൾ നിറകണ്ണുമായി പറഞ്ഞു.അപ്പോഴാണ് അവന് ബോധം വന്നത്...
മനു : അഞ്ചു....ഞാൻ...
അവൻ അവളുടെ കവിളിൽ പിടിക്കാൻ പോയി.
അഞ്ചു : എന്നെ തൊടണ്ട....
മനു : അതെന്താ തൊട്ടാ....ഇങ് വാടി...
അവൻ അവളെ അവന്റെ നെഞ്ചിലേക്ക് ഇട്ട് കെട്ടിപിടിച്ചു.
അഞ്ചു : എന്നെ വിട്..... എന്നെ തല്ലിയില്ലേ...
മനു : വിടാൻ മനസ്സില്ല... വേണേൽ എന്നേം തല്ലിക്കോ.....
അഞ്ചു : എനിക്ക് ആരേം തല്ലണ്ട.... എന്നോട് സ്നേഹം ഇല്ലാത്തൊണ്ടല്ലേ എന്നെ തല്ലിയേ...
അവൾ കൊച്ചു കുട്ടികളെ പോലെ പരിഭവം പറഞ്ഞു.
മനു : സ്‌നേഹം ഇല്ലാണ്ടാണോ... നീ ആതിയെ തല്ലിയിട്ടില്ലേ....
അഞ്ചു : അവൾ ഏട്ടനെ കരയിപ്പിച്ചതിന് അല്ലെ ഞാൻ അവളെ തല്ലിയത്....
മനു : നീ എന്താ ഈ പറയണത്....ഞാൻ എന്തൊക്കെയോ ഓർത്ത് കരഞ്ഞു പോയി... അതിന് നീ അവളെ തല്ലാൻ പാടുണ്ടോ....
അഞ്ചു : അവൾ അത് ഓർമിപ്പിച്ചത് കൊണ്ടല്ലേ ഏട്ടൻ കരഞ്ഞെ....
മനു : നിനക്കെന്താ വട്ടാണോ..... എടി അത് ചെറിയ കുട്ടിയല്ലേ.....
അഞ്ചു : ചെറിയ കുട്ടിയോ.....അതോ.....
മനു : ആഹ്... അത് തന്നെ... എനിക്കവൾ ചെറിയ കുട്ടി തന്നാ....
അഞ്ചു : അതിന് കെട്ടുപ്രായം ആയി...
മനു : എന്ത്.... 18 വയസ്സാണോ നീ പറയണ കേട്ട് പ്രായം.... എടി അത് പഠിച്ചു ജോലിയൊക്കെ കിട്ടി കെട്ടുപ്രായം ആയ അവള് പറയും....
അഞ്ചു: അപ്പൊ ഏട്ടന് എന്നെക്കാൾ വലുതാണോ ആതി....
മനു : എനിക്ക് രണ്ടും വലുതാണ്... ഞാൻ സ്നേഹിക്കുമ്പോൾ വലിപ്പ ചെറുപ്പം നോക്കാറില്ല... രാധമ്മയും നീയും ആതിയും ഒക്കെ എനിക്കൊന്നാ....
അഞ്ചു : അപ്പൊ ഞാൻ first അല്ലെ.....
അവൾ മുഖത്തെ പരിഭവം എല്ലാം മാറ്റി അസൂയയും കുശുമ്പും നിറഞ്ഞ സ്വരത്താൽ പറഞ്ഞു.
മനു : നീ എന്റെ ജീവൻ അല്ലേടി.... നീയില്ലേൽ പിന്നെ ഞാനിവിടെ നിക്കോ....
അഞ്ചു : ഇനി എന്നെ തല്ലോ....
മനു : പിന്നെന്താ... തല്ലും...
അഞ്ചു : ഹും
💬 Comments
View all comments