0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 502
ഹും.... തല്ലില്ല എന്നുപറ..... അഞ്ജുവിന്റെ സമിഭ്യം അവന്റെ വിഷമമെല്ലാം നിമിഷ നേരം കൊണ്ട് മറക്കാൻ ഇടയാക്കി... മനു : അയ്യടാ.... അത് കേട്ടിട്ടു വേണം ഉള്ള കുരുത്തക്കേട് ഒപ്പിക്കാൻ.... അഞ്ചു: ഞാനൊന്നും ഒപ്പിക്കില്ല.... മനു: ഹും.... നടക്കില്ല മോളെ.... വേണേ എന്നെ ഇടക്ക് തല്ലിക്കോ... അവൾ ഒന്നും മിണ്ടാതെ മനുവിന്റെ നെഞ്ചിലെ രോമത്തിൽ പിടിച്ചു കളിക്കാൻ തുടങ്ങി. മനു: അഞ്ചു.... അഞ്ചു : ഹമ്മ്..... മനു : അതിയോട് സോറി പറയാ.... അഞ്ചു : ഞാൻ പറയില്ല.... അവൾക്ക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു....
മനു : ഇതിന് മുമ്പ് നീ അതിനെ തല്ലിയിട്ടുണ്ടോ... അഞ്ചു : ഇല്ല.... മനു : അമ്മയോ.... അഞ്ചു : ഒന്നോ രണ്ടോ വട്ടം.... മനു : അവൾക്ക് ആരെ കൂടുതൽ ഇഷ്ടം.... അമ്മെയൊ നീയോ.... അഞ്ചു : അങ്ങനെ ചോദിച്ചാൽ ഞാനാവും.... അവളുടെ ചേച്ചിയും കൂട്ടുകാരിയും ഒക്കെ ഞാനാ.... എന്നോട് അവൾ പറയാത്ത ഒരു സഹസ്യവും ഇല്ല.... മനു : ഹമ്മ്.... അങ്ങനെ ഇഷ്ട്ടമുള്ള ഒരാൾ പെട്ടെന്ന് നമ്മൾ അറിയാതെ ചെയ്ത തെറ്റിന് നമ്മളെ തല്ലിയാൽ എത്ര വേദന എടുക്കും.... അവൻ പറഞ്ഞ വാക്കുകൾ അവൾ മനസ്സിൽ തട്ടി ആലോചിച്ചു. ' ശരിയാണ്... ഇത്‌ അവളറിയാതെ ചെയ്തതാ... ഞാൻ തല്ലാൻ പാടില്ലായിരുന്നു... ' അവളുടെ തല താഴ്ന്നു പോയി. മനു : അതിന് തല്ലിനെക്കാൾ നീ ദേഷ്യപ്പെതാവും വേദനിച്ചു കാണുക...ഞാൻ കാരണം ആരൊക്കെയാ വിഷമിക്കുന്നത്....ഞാനെന്താ ഇങ്ങനെ ആയി... അഞ്ചു : അങ്ങനൊന്നും പറയല്ലേ ഏട്ടാ...ഞാൻ പെട്ടെന്ന് വന്ന ദേഷ്യത്തിൽ.... അഞ്ജുവിന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു. മനു : അതൊരു പൊട്ടി പെണ്ണാ.... പാവം... താഴെ കിടന്ന് കരയുന്നുണ്ടാവും... വാ.. അങ്ങോട്ട് പോവാം... അഞ്ചു ഒന്നും മിണ്ടാതെ മനുവിന്റെ ഒപ്പം പോയി ....................................... ഡ്രെസ്സ് മാറി അടുക്കളയിൽ പോകാൻ തുടങ്ങിയ രാധമ്മ കാണുന്നത് കരഞ്ഞുകൊണ്ട് താഴേക്ക് വരുന്ന ആതിയെ ആണ്.. 'അമ്മ : എന്താടി.... നീ എന്തിനാ കരയുന്നത്.... ആതി : അത് അമ്മേ.... അവൾ എന്താ പറയാ എന്നറിയാതെ തപ്പാൻ തുടങ്ങി.

💬 Comments

View all comments