Chapter Title : ?Game of Demons 7 [Demon king]
'അമ്മ : എന്താ ആതി.... ഏട്ടൻ തെറ്റിയോ...
ആതി : മ്മ്ഉം....
'അമ്മ : പിന്നെന്താ എന്റെ കൊച്ചു കരയുന്നേ.....
'അമ്മ അവളുടെ കവിളിൽ സ്നേഹത്തോടെ തലോടി... അപ്പോഴാണ് ആ കവിളിലെ പാട് കാണുന്നത്.
അമ്മ; എന്താടി.... നിന്നെ ആരാ തല്ലിയത്...
ആതി : അമ്മേ അത്.... ആരും തല്ലിലാ....
'അമ്മ : പിന്നെ ഈ പാട് എങ്ങനെ വന്നു.... പറയടി... എന്താ പ്രശനം....
ആതി : ഒന്നുല്ല 'അമ്മ... നിക്ക് ചെറിയ തലവേദന...ഞാനൊന്ന് കിടക്കട്ടെ...
അവൾ അതും പറഞ്ഞ് പോകാൻ തുടങ്ങിയപ്പോ 'അമ്മ അവളെ പിടിച്ചു നിർത്തി.
അമ്മ : പറ.... എന്താ പ്രശനം.... ഏട്ടൻ തല്ലിയോ...
ആതി : ഏട്ടനെന്നെ തല്ലുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ...
'അമ്മ : പിന്നെ ആരാ തല്ലിയത്....
ആതി : അത്.... ചേച്ചിയാ....
'അമ്മ : അവളോ... എന്റെ കുട്ടിടെ കവിളൊക്കെ ചുവത്തു... ഡീ അഞ്ചു................
'അമ്മ മുകളിലേക്ക് നോക്കി വിളിച്ചു.
ആതി : അമ്മേ.... ചേച്ചിയെ വിളിക്കല്ലേ.... ഞാനാ...ഞാനാ തെറ്റ് ചെയ്തേ....
'അമ്മ : നീയോ.... നീ എന്ത് ചെയ്തെന്നാ.... അങ്ങനെ തെറ്റ് ചെയ്താലും ഇങ്ങനെ അടിക്കാൻ പാടുണ്ടോ...
ആതി : അല്ല അമ്മേ.... ഇതെനിക്ക് കിട്ടേണ്ട അടിയാ.... 'അമ്മ എപ്പോഴും പറയാറില്ലേ എനിക്കൊരു അടിയുടെ കുറവുണ്ടെന്ന്.. അത് കിട്ടി... അത്രേ ഉള്ളു .....
അവൾ അമ്മയെ നോക്കി ചിരിക്കാൻ നോക്കി എങ്കിലും അതിന് സാധിച്ചില്ല... ആ മാതൃ ഹൃദയത്തിൽ തല ചായ്ച്ചുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞു.അവളുടെ ആ മുഖവും സംസാരവും കേട്ടപ്പോ അമ്മക്കും ആകെ വിഷമമായി...
അമ്മ: എന്താ അമ്മേടെ പൊന്ന് ചെയ്തേ.... 'അമ്മ ചേച്ചിക്ക് നല്ല അടി വച്ചു കൊടുക്കട്ടോ.....
അവളുടെ മുടിയിൽ' അമ്മ സ്നേഹത്തോടെ തലോടി...
ആതി : ചേച്ചിയെ അല്ലമ്മേ തല്ലണ്ടത്... എന്നെയാ...ഞാനാ തെറ്റുകാരി.... ഏട്ടനോട് മാളു ചേച്ചിയെ പറ്റി ചോദിച്ചപ്പോ ഏട്ടൻ ചേച്ചിയെ ഓർത്തു കരഞ്ഞു... അതിനാ... അതിനാ എന്നെ തല്ലിയേ....
അവൾ അമ്മയുടെ നെഞ്ചിൽ ഏങ്ങൽ അടിച്ചുകറഞ്ഞു.
'അമ്മ : എന്തിനാ മോളെ അതൊക്കെ ചോദിക്കാൻ പോയേ.... നിനക്ക് അറിയാവുന്നതല്ലേ അവൻ ഇതോർത്ത്
💬 Comments
View all comments