Chapter Title : ?Game of Demons 7 [Demon king]
എത്ര വിഷമിച്ചിട്ടുണ്ട് എന്ന്.... പോട്ടെ... ചേച്ചി കുറച്ച് കഴിഞ്ഞ വന്ന് മിണ്ടും ട്ടോ....
ആതി ; ചേച്ചി മിണ്ടോ..... ?
'അമ്മ : പിന്നെ മിണ്ടാതെ..... അവൾക്ക് നിന്നോട് തെറ്റിയിരിക്കാൻ പറ്റോ....
ആതി : ഹമ്മ്.... പറ്റില്ല.....
'അമ്മ : എന്ന മോള് പോയി മുഖമൊക്കെ കഴുകി ഡ്രെസ്സ് ഒക്കെ മാറ്റിവാ... ട്ടോ....
ആതി : ഹമ്മ്....
ആതി അവളുടെ റൂമിലേക്ക് നടന്നു.. പോകുമുമ്പ് ചുവരിൽ അവളെ നോക്കി ചിരിക്കുന്ന മനുവിനെ നോക്കി.അതിനു ശേഷം അവളകത്തേക്ക് പോയി.
........
കുറച്ചു കഴിഞ്ഞപ്പോ മനുവും ആതിയും താഴേക്കിറങ്ങി വന്നു.'അമ്മ ഹാളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു...
'അമ്മ : നിന്റെ പിണക്കം ഒക്കെ മാറിയോടി....
'അമ്മ അഞ്ജുവിനോട് ചോതിച്ചു.
മനു : ആതി എവടെ രാധമ്മേ...
'അമ്മ : ആഹ്... ദാ ആ റൂമിൽ വാതിലടച്ച് ഇരിപ്പുണ്ട്...
മനു: രാവിലെ തന്നെ രണ്ടും വഴക്കായി....
'അമ്മ : ഹമ്മ്..... അവൾ പറഞ്ഞു.... എന്നാലും അഞ്ചു... അതിനെ തല്ലണ്ടായിരുന്നു...
അഞ്ചു അമ്മയുടെ മുന്നിൽ തല താഴ്ത്തി നിന്നു.
മനു : അവരെ രണ്ടുപേരെയും പറഞ്ഞിട്ട് കാര്യമില്ല രാധമ്മേ.... എല്ലാത്തിനും കാരണം ഞാനാ..... എന്നെ കെട്ടിയതോടെ ഇവളും അമ്മയും ആതിയും ഒക്കെ പെട്ടുല്ലേ....
'അമ്മ : ദേ മനു...നീ എന്റെ കയ്യിന്ന് വാങ്ങുവെ.... സങ്കടവും വിഷമവും ഒക്കെ എല്ലാവർക്കും ഉണ്ടാവും... അതൊക്കെ എത്ര മറക്കാൻ ശ്രമിച്ചാലും നടക്കില്ല..... നിന്റെ തെറ്റിതിൽ ഒന്നും ഇല്ല...
മനു : അല്ലമ്മേ... അവരുടെ കാര്യം ആലോചിച്ചാൽ എപ്പോഴും ഞാൻ കരഞ്ഞുപോകും... എന്താണെന് ചോദിച്ചാൽ അറിയില്ല.... അവർ തന്ന സ്നേഹം അങ്ങനെ മറക്കാൻ പറ്റുന്നില്ല... അതുകൊണ്ടെന്താ ആതിക്ക് അഞ്ജുവിന്റെ കയ്യിൽ നിന്ന് ആദ്യായി അടികിട്ടി... അഞ്ചുവിന് ഏന്റെന്നും കിട്ടി...
'അമ്മ : നീ അതും ഇതും പറഞ്ഞ് വെറുതെ വിഷമിക്കണ്ടാ....ഞാൻ തന്നെ എന്റെ കൃഷ്ണേട്ടനെ ഓർത്ത് എത്ര കരഞ്ഞിരിക്കുന്നു.. .അതിലൊന്നും കാര്യമില്ല.. ജീവിതത്തിൽ മറക്കാൻ കഴിയാത്തവരായി ഒരുപാടുപേർ ഉണ്ടാകും.... നിങ്ങൾ അവളെ പോയി സമാധാനിപ്പിക്ക്... പാവം... അവിടെ കിടന്ന് കരയുന്നുണ്ടാവും...
മനുവും അഞ്ജുവും ആതിയുടെ കതവിൽ പോയി മുട്ടി.
മനു :
💬 Comments
View all comments