Chapter Title : ?Game of Demons 7 [Demon king]
ആതി..... വാതില് തുറക്ക്.... ദേ തോറ്റ് തുന്നംപാടി വന്നിരിക്കുന്നു നിന്റെ ചേച്ചി.....
അവൻ അൽപ്പം തമാശയോടെ പറഞ്ഞ് വാതിൽ മുട്ടി. പക്ഷെ യാതൊരു അനക്കവും ഇല്ല.
മനു : ആതി..... ഡീ.... വാതില് തുറക്ക്....
'"" ഞാൻ കുറച്ച് നേരം തനിയെ ഇരുന്നോട്ടെ ഏട്ടാ.... '''
അവൾ ഇടറിയ ശബ്ദത്തിൽ വിളിച്ചു പറഞ്ഞു.
മനു: അതൊന്നും പറ്റില്ല... വാതില് തുറന്നെ....
അവൻ പിന്നെയും മുട്ടാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോ അവൾ വാതിൽ തുറന്നു. കരഞ്ഞു കരഞ്ഞു മുഖം ഒക്കെ വല്ലാതായിരുന്നു.. കണ്മഷി ഒക്കെ അവിടെയും ഇവിടെയും പരന്നിരിക്കുന്നു. ആ മുഖം കണ്ടാൽ തന്നെ ആരുടെയും നെഞ്ചു തളർന്ന് പോകും.
മനു: എന്താ മോളെ ഇത്... ചേച്ചി ഒന്ന് തല്ലിയപ്പോഴേക്കും നീ ഇങ്ങനായോ....
അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു. അഞ്ചു വേഗം ഉള്ളിൽ കയറി ആതിയെ കെട്ടിപിടിച് പൊട്ടിക്കരഞ്ഞു. ഒരു നിമിഷം കൊണ്ട് രണ്ടുപേരുടെയും പരിഭവവും ദേഷ്യവും ഒക്കെ എവിടെയോ പോയി.
ആതി : സോറി ചേച്ചി....
അഞ്ചു : ഞാനല്ലേ മോളെ സോറി പറയേണ്ടത്...ഞാനല്ലേ നിന്നെ തല്ലി....
ആതി : അല്ല ചേച്ചി....ഞാനാ....ഞാനാ ഏട്ടനെ കരയിച്ചേ....എനിക്ക് തീരെ ബുദ്ധി ഇല്ലാല്ലേ...
അഞ്ചു : അങ്ങനൊന്നും പറയല്ലേ ആതി....
ആതി : ചേച്ചിയും അമ്മേം പറയണ പോലെ എന്നെ വല്ലോടാതെക്കും കെട്ടിച്ചു വിട്ടോ.... ഞാൻ ഇവിടുണ്ടെങ്കിൽ നിങ്ങളെ എന്തേലും പറഞ്ഞു വേദനിപ്പിക്കും
അവൾ പിന്നെയും പൊട്ടികരയാൻ തുടങ്ങി.അത് കാണുമ്പോൾ അഞ്ജുവിന്റെയും അമ്മയുടെയും മനുവിന്റെയും നെഞ്ചു തകരുകയായിരുന്നു.
മനു : അയ്യട.... നൈസ് ആയിട്ട് കെട്ട് നടത്താൻ ആണല്ലേ...
സങ്കടം കടിച്ചമർത്തി അവളുടെ ചിരിയൊന്ന് കാണുവാൻ അവൻ പറഞ്ഞൊപ്പിച്ചു. അത് ഭലിച്ചപോലെ ആ ചുണ്ടിൽ ചെറിയൊരു ചിരി ഉടലെടുത്തു.
മനു : ഹേ.... ഹേ...ചിരിച്ചു....ആതി ചിരിച്ചു...ഹ ഹ ഹ .... കാറ്റു പോയേ.........
അവൻ അവളെ കൂടുതൽ കൂടുതൽ ചിരിപ്പിച്ചു. ആ മുഖത്തെ സങ്കടം പോകാൻ തുടങ്ങി.
ആതി: ഹും..ഹും....
അവൾ ചിണുങ്ങാൻ തുടങ്ങി.
മനു : എന്താ പെണ്ണേ.....
ആതി : ഒന്നുല്ല.... പോയി ഷർട്ടിട് കൊരങ്ങ......
💬 Comments
View all comments