0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 869

കാലത്തേക്ക് എന്നിൽ നിന്നും അകത്തി...

സമീറ : ആദിയുടെ മരണ ദിവസം ഞാൻ ഓടിപ്പാഞ്ഞു വന്നപ്പോ നിന്നെ ഒരുപാട് നോക്കി... ഒരു നോക്ക് കാണാൻ... പക്ഷെ അന്നും നീ ഓടി കളഞ്ഞല്ലോ....

അത് പറയുമ്പോൾ സമീറയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

'അമ്മ : പോട്ടെ മോളെ..... അതൊക്കെ ആലോചിച്ചാൽ പിന്നേം വിഷമമാകും...

സമീറ : ഹമ്മ്.... എന്നാലും അവസാനം ഇവനെ എന്റെ കയ്യിൽ കിട്ടിയല്ലോ....

സമീറ മനുവിനെ നോക്കി പുഞ്ചിരിച് പറഞ്ഞു. ആ വാക്കുകൾ അഞ്ജുവിന്റെ സിരകളിൽ ചൂട് പിടിപ്പിച്ചു.

'അമ്മ : അല്ല മോളെ.... മോൾക്ക് കുട്ടികൾ ഒന്നുമില്ലേ.....

സമീറ : ഇത് വരെ ഇല്ല അമ്മേ.... ഇനി വേണം .....

പറയാൻ വന്ന വാക്കുകൾ മുഴുമിപ്പിക്കാതെ അവൾ നാണത്താൽ തല താഴ്ത്തി. അഞ്ചുവിന് തന്റെ എല്ലാ നിയന്ത്രണവും നഷ്ടമായി. അവൾ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു.

അഞ്ചു : എനിക്ക് സംസാരിക്കണം....

മനു : ആരോട്.....

അഞ്ചു : ഇവളോട്.....

മനു ; അഞ്ചു .... ചേച്ചിന്ന് വിളിയെടി.... എന്റെ പ്രായം ഉണ്ട്...

സമീറ : അങ്ങനെ നീ എന്നെ തള്ളയാക്കണ്ട... നീ പറ അഞ്ചു......

അഞ്ചു : ഇവിടെ വച്ചല്ല.... തനിച്ച്......

അതും പറഞ്ഞ് അവൾ ദേഷ്യത്തിൽ ആതിയുടെ മുറിയിലേക്ക് നടന്നു. പിന്നാലെ എന്തെന്ന് അറിയാതെ സമീറയും...

ഒട്ടും വയ്കാതെ ആതിയും എഴുന്നേറ്റു.

മനു : ഡീ നീ എങ്ങോട്ടാ....

ആതി : ഞാൻ അവിടേക്ക്.....

മനു : അവർ സ്വകാര്യം പറയാൻ പോയതാ... നീ ഇവിടെ ഇരി....

ആതി : നിക്ക് മനസ്സില്ല.... ഞാനും കൂടി അറിയേണ്ട കാര്യമാ അത്......

ആതി ദേഷ്യത്തോടെ മനുവിനോട് പറഞ്ഞു അമ്മയും മനുവും രൂപയും എന്താ കാര്യമെന്ന് അറിയാതെ അവളെ നോക്കി..രാജീവ് ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു.

മനു ; എന്താടി....സീരിയസ് പ്രശനം ആണോ....

ആതി : എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ടാ.... ഓരോന്ന് ഒപ്പിച്ചു വച്ചിട്ട്.... ഹും....

ആതി ദേഷ്യത്തിൽ ഉള്ളിലേക്ക് പോയി. അവർ മൂന്ന്പേരും എന്താ കാര്യമെന്ന് അറിയാതെ വായും പൊളിച്ചിരുന്നു.

സമീറ ഉള്ളിൽ കയറിയതും പിന്നാലെ

💬 Comments

View all comments