0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 870

വന്ന ആതി വാതിൽ അടച്ചു. അഞ്ചു തിരിഞ്ഞു നിൽക്കുകയാണ്.

സമീറ : അഞ്ചു.....

https://youtu.be/b9ltW9W6n0Q

അവൾ പതിയെ തിരിഞ്ഞു നോക്കി. ആ കണ്ണുകൾ മുഴുവനായും ഈറൻ അണിഞ്ഞിരുന്നു.

സമീറ : എന്താ അഞ്ചു ഇത്‌...... നീ എന്തിനാ കരയുന്നത്....

മറുപടി ഒന്നും പറയാതെ അവൾ നേരെ സമീറയുടെ കാലിൽ വീണു. ആ കാലിൽ കിടന്ന് പൊട്ടികരയാൻ തുടങ്ങി. അവളുടെ ചുടുകണ്ണീർ ആ പദത്തിൽ വീഴുമ്പോൾ സമീറയുടെ നെഞ്ചം നീറുകയായിരുന്നു.

സമീറ: അയ്യോ... എന്താ കുട്ടി ഈ കാണിക്കുന്നെ.....

അഞ്ചു : ചേച്ചി..... ചേച്ചിയും ഒരു സ്ത്രീ അല്ലെ.... എന്റെ ജീവിതം നശിപ്പിക്കരുത് ......

അഞ്ചു എങ്ങലടിച്ചു കരയാൻ തുടങ്ങി.സമീറ ആതിയുടെ മുഖത്തേക്ക് നോക്കി അവളുടെ കണ്ണും നിറഞ്ഞൊഴുകുകയാണ്.

സമീറ: നിങ്ങൾക്ക് എന്താ മക്കളെ പറ്റി.... അയ്യേ...എഴുന്നേറ്റെ.....

അവൾ അഞ്ജുവിനെ പിടിച് എഴുന്നേൽപ്പിച്ചു. കണ്ണിൽ നിന്നും അവളുടെ വിഷമം ധാരയായി ഒഴുകുന്നുണ്ട്.

സമീറ : ആതി.... എന്താ ചേച്ചിക്ക് പറ്റിയെ....

ആതി : ചേച്ചിക്കല്ല.... നിനക്കാ പറ്റിയെ..... എന്റെ ഏട്ടനെ തട്ടിയെടുത്ത കൊല്ലും ഞാൻ....എന്നിട്ട് ഞാനും ചാവും

ആതി ദേഷ്യത്തിൽ അവൾക്ക് നേരെ ചീറി.

സമീറ : ഇതെന്താ കർത്താവേ ഇവിടെ നടക്കുന്നെ.... തട്ടിയെടുക്കേ.....

അഞ്ചു : ചേച്ചി ഒന്നും പറയണ്ട.... രാജേവേട്ടൻ എല്ലാം പറഞ്ഞു....

സമീറ : അവൻ എന്ത് പറഞ്ഞു.....

അഞ്ചു : ചേച്ചിയും ഏട്ടനും പ്രേമത്തിൽ ആയിരുന്നിന്നും ചേച്ചി ഏട്ടന് വേണ്ടി കാത്തിരിക്കായിരുന്നുന്നും ഇനി ഇവിടെ ആണ് താമസം എന്നൊക്കെ പറഞ്ഞു.....

അവലിടെ മറുപടി സമീറയുടെ ചുണ്ടിൽ ഒരു ചിരി ഉണർത്തി.

സമീറ : ആഹ്.... അതിന്....

അഞ്ചു : അതിനോ..... നിക്ക് ഇന്റെ ഏട്ടനെ വിട്ടുതരാൻ ഒക്കത്തില്ല.....

സമീറ: ആഹ്....എനിക്കൊന്നു ആലോചിക്കണം....

ആതി : നീ ഒന്നും ആലോചിക്കേണ്ട.... ഇപ്പൊ ഇറങ്ങണം ഇവിടുന്ന്.....

ആതി വീണ്ടും ചൂടായി

സമീറ : ഡീ... പെണ്ണേ.... മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ ഒറ്റ ചവിട്ട് തരും....

സമീറ സ്വരം കടുപ്പിച്ചുപറഞ്ഞു.

ആതി: ഇന്നേ കൊന്നോ... ന്നാലും ഇന്റെ ചേച്ചീന്റെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല.....

ആതി അതേ സ്വരത്തിൽ തിരിച്ചടിച്ചു.ആ

💬 Comments

View all comments