Chapter Title : ?Game of Demons 8 [Demon king]
മുഖം കണ്ണുനീർ ഒഴുകി വാശി പിടിക്കുന്ന ഒരു ചെറിയകുട്ടിയുടെ പോലെ ചുവന്നിരുന്നു.അത് കാണുമ്പോൾ ദേഷ്യത്തെക്കാൾ കൂടുതൽ ചിരിയാണ് സമീറക്ക് വന്നത്.
സമീറ : എന്റെ മനുവിനെ വിട്ട് അങ്ങനെ പോകാൻ പറ്റോ..... അവൻ പറയട്ടേ.... ഞാൻ പൊയ്ക്കോളാം.....
ആതി: അതൊന്നും പറ്റില്ല... ഏട്ടൻ സമ്മദിച്ചാലും ഇല്ലേലും ഇവിടുന്ന് പൊക്കോ.....
സമീറ : നടക്കില്ല..... അവൻ പറയാതെ ഞാൻ പോകില്ല.... ഈ കാര്യം ഇവിടുന്ന് പറഞ്ഞാൽ ശരിയാവില്ല.... വാ... അവടെ പോയി സംസാരിക്ക....
അഞ്ചു : പറ്റില്ല.... അവിടെ ഇന്റെ അമ്മയുണ്ട്....
സമീറ : അതിന്..... നിങ്ങളെ പോലെയല്ല...നല്ല 'അമ്മ.... എനിക്കിഷ്ട്ടയി....അമ്മകൂടി കേൾക്കണം...വാ...
അതും പറഞ്ഞ് അവൾ അഞ്ജുവിന്റെ കയ്യിൽ പിടിച്ചു വലിച് പുറത്തേക്ക് പോയി. കൈ വിടുവിക്കാൻ നോക്കി എങ്കിലും നടന്നില്ല. അത്രക്ക് കരുത്തുറ്റ ശരീരം ആയിരുന്നു അവൾക്ക്. പിന്നാലെ ഒന്നും ചെയ്യാൻ പറ്റാതെ ആതിയും പോയി.
ഹാളിലേക്ക് പോകുമ്പോൾ മനുവും അമ്മയും രൂപയുമെല്ലാം അവരെ പ്രതിക്ഷിച്ച് കത്തിരിക്കായിരുന്നു.
മനു : രഹസ്യം ഇത്ര പെട്ടന്ന് തീർന്നോ....
വന്നപാടെ മനു ചോതിച്ചു.
രൂപ : ഇതെന്താ രണ്ടിന്റെയും മുഖം ഇങ്ങനെ ഇരിക്കുന്നെ.....
സമീറ : മനു... എനിക്കൊരു കാര്യം അറിയണം നിനക്ക് എന്നെ വേണോ അതോ ഇവളെ വേണോ...
അവളുടെ ചോദ്യം അവിടുള്ളവരെ മുഴുവൻ ഞെട്ടിച്ചു.
അമ്മ : മോളെ.... എന്താ നീ ഈ പറയുന്നേ....
സമീറ : അമ്മ കുറച്ചുനേരം മിണ്ടതെയിരിക്കണം....ഞാൻ ചോദിച്ചതിന് ഉത്തരം പറ മനു.......
മനു : നീ എന്താ സമീറ ഈ പറയുന്നേ.....
ആതി : ഏട്ടാ..... ഈ ചേച്ചിയോട് പോകാൻ പറ ഏട്ടാ....ഇല്ലേ ഞാനും ചേച്ചിയും ചത്ത് കളയും.....
ആതി കരഞ്ഞുകൊണ്ട് മനുവിനോട് പറഞ്ഞു.
മനു : ചാവാനോ.... എന്തിന്.....
സമീറ :എടാ മനു.... എനിക്കിപ്പോ അറിയണം ഞാൻ വേണോ അതോ ഇവൾ വേണൊന്ന്....
രൂപ : എന്താ ഇവിടെ നടക്കുന്നെ.....
രംഗം മോശമാവുന്നത് കണ്ട് രാജീവ് അവിടുന്ന് എഴുന്നേറ്റു.
സമീറ : എങ്ങോട്ടാടാ....
രാജീവ് : ഞാനൊന്ന് ടോയ്‌ലറ്റിൽ പോയിട്ട് വരാ....
സമീറ : അവിടിരിക്കട..... നീ അല്ലെ എന്നെ
💬 Comments
View all comments