0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 872

വിളിച്ചു വരുത്തിയത്....

മുങ്ങാൻ നോക്കിയ രാജീവിനെ അവൾ പിടിച്ചിരുത്തി.

ആതി : ഓഹോ.... അപ്പൊ ഏട്ടനും ഞങ്ങളെ ചതിക്കായിരുന്നു അല്ലെ.......

ആതി ദേഷ്യത്തിൽ രാജീവിനെ നോക്കി പറഞ്ഞു.

മനു : ആര് ആരെ ചതിച്ചുന്ന പറയുന്നേ.....

സമീറ : എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ടാ... നീയല്ലേ എന്നോട് പറഞ്ഞേ നമ്മളൊക്കെ ഒരേ ഫാമിലി ആണെന്ന്....

മനു :ആഹ്.... അതങ്ങനെ തന്നല്ലേ.....

അഞ്ചു : നടക്കില്ല..... ന്നാലും ഇന്റെ മുഖത്ത് നോക്കി അങ്ങനെ പറയാൻ ഏട്ടന് എങ്ങനെ മനസ്സ് വന്നു....

അഞ്ചു അവനെ ദഹിപ്പിക്കുന്ന നോട്ടം നോക്കി പറഞ്ഞു.

മനു : എന്താ ഇവൾക്ക് പറ്റിയെ.....

സമീറ : അവൾക്ക് വട്ട്....

മനു : ദേ സമീറ....എന്റെ വായിന്ന് വല്ലോം കേൾക്കും ട്ടോ......

മനു അവൾക്ക് നേരെ ചൂടായി.

സമീറ : അപ്പൊ.....അപ്പൊ ...എന്നെക്കാളും വലുതാണോ നിനക്കിവൾ

മനു ; നിനക്കെന്താ സംശയം .... ഈ ലോകത്ത് ആരെക്കാളും എനിക്ക് വലുതാണ് എന്റെ അഞ്ചു.

അവന്റെ വാക്കുകൾ അഞ്ജുവിന്റെയും അതിയുടേടും ഉള്ളിൽ സന്തോഷത്തിന്റെ കുളിർമഴ പെയ്യിച്ചു. അഞ്ചു ഓടിപ്പോയി മനുവിനെ മുറുക്കെ പുൽകി.അവലിടെ കണ്ണിൽ ഇത്ര നേരം അനുഭവിച്ച സംഘടത്തിന്റെയും സമാധാനത്തിന്റെയും തീച്ചൂള മനുവിന്റെ നെഞ്ചിൽ കുതിർന്നു.

ആതി : കേട്ടല്ലോ നീ.... ഇനി ഇറങ്ങടി വെളിയിൽ.....

ആതി പുറത്തേക്ക് കൈചൂണ്ടി അലറി.
സമീറ ദേഷ്യത്തിൽ രാജീവിനെ നോക്കി... അവനും അതേ മുഖഭാവത്തോടെ അവളെ നോക്കി. രണ്ടിന്റെയും മുഖത്ത് ഗൗരവം. അവന്റെ ചുണ്ടിൽ ചെറുതായി ചിരി വിടർന്നു. അവളുടെയും. ആ ചിരി ഒരു പൊട്ടിച്ചിരിയായി. സമീറ ആ സോഫയിൽ വീണ് പൊട്ടിച്ചിരിക്കാൻ തുടങ്ങി. രാജീവിന്റെ സ്ഥിതിയും മറിച്ചല്ല....അവിടുള്ളവർ എന്താ കാര്യമെന്ന് അറിയാതെ അവരെ നോക്കി നിന്നു.

മനു : എന്തിനാടി ചിരിക്കുന്നെ......

സമീറ : ഹ ഹ ഹ ഹ .... രണ്ടിന്റേം മുഖം കണ്ടാൽ ചിരിക്കാതെങ്ങനെയാ..... ഹ ഹ ഹ ഹ ....

സമീറ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ആതിക്ക് കൊടുത്തു.

ആതി: ഇതെന്തിനാ എനിക്ക്......

അവളൊന്നും മനസ്സിലാവാതെ ചോതിച്ചു.

സമീറ : അയ്യോ...ചിരിച് ചിരിച് വയറു വേദനിക്കുന്നെ...... ആ

💬 Comments

View all comments