0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 873

ലോക്ക് സ്ക്രീൻ ഒന്ന് നോക്ക് മോളെ......

അവൾ ചിരിയടക്കികൊണ്ട് പറഞ്ഞു. ആതി ലോക്ക് സ്ക്രീൻ on ആക്കി. അത് കണ്ട് അവൾ ആകെ ഞെട്ടി. അതിനു ശേഷം ഫോൺ അഞ്ചുവിന് കൈമാറി. അവളും ശരിക്കും ഞെട്ടി.കല്യാണ വേഷത്തിൽ നിൽക്കുന്ന സമീറയും വേറൊരു ആളും... ആതിയും അഞ്ജുവും കണ്ണും മിഴിച്ചുകൊണ്ട് അവളെ നോക്കി....

സമീറ : കബീർ സിങ്.... എന്റെ സീനിയർ ആണ്.... ഞങ്ങളുടെ കല്യാണം കഴിഞ്ഞ വർഷമാണ് കഴിഞ്ഞത്....

അവളുടെ വാക്കുകൾ ആതിക്കും അഞ്ജുവിനും ഞെട്ടൽ ഉണ്ടാക്കി.

ആതി ; അപ്പൊ ഹണി മൂണിന് ചേച്ചിയും ഉണ്ടെന്ന് പറഞ്ഞതോ......

സമീറ : ഓഹ്.... എന്റെ പൊന്ന് ആതി....ഞാൻ ഉണ്ടെങ്കിൽ ദേ അയാളും ഉണ്ടാവും.....

അഞ്ചു : അപ്പൊ ചേച്ചിക്ക് ഏട്ടനെ ഇഷ്ടമല്ലായിരുന്നോ.....

സമീറ :എന്റെ പൊന്നോ..... അതൊന്നും ഓർമിപ്പിക്കല്ലേ.... 10 ക്ലാസ്സിൽ ഒരു ലൗ ലെറ്റർ കൊടുത്തതിന് ദേ ഈ മുതല് 1 വർഷമാ മിണ്ടാതെ മുഖവും വീർപ്പിച് നടന്നത്.... ഒന്ന് കൂട്ടാക്കാൻ എത്ര കഷ്ടപ്പെട്ടുന്ന് വല്ലോം അറിയോ....

അഞ്ചു മനുവിന്റെ മുഖത്തേക്ക് നോക്കി. കാര്യം മനസ്സിലായത് കൊണ്ട് അവന്റെ മുഖത്ത് ചിരിയായിരുന്നു.

സമീറ : പിന്നെ.... എന്നെ കുറിച്ച് തെളിച് പറയാ... ഞാൻ സമീറ കബീർ സിങ്.... raw ൽ ഹാക്കിങ് and കമ്യൂണിക്കേഷൻ ഡിപാർട്മെന്റിൽ ജോലി ചെയ്യുന്നു....അച്ഛനും അമ്മയും സ്റ്റേറ്റിൽ ആണ്...ഇവിടെ വന്നതിൽ രണ്ട് ഉദ്ദേശം ഉണ്ട്... ഒന്ന് നിങ്ങളെ ഒന്ന് കാണണം... പിന്നെ കോട്ടയത്തുള്ള എന്റെ തറവാട്ടിൽ പോണം.... അതിനാണ് ബാഗ് ഒക്കെ കൊണ്ടുവന്നെ.... ഇന്ന് തന്നെ പോവും ചെയ്യും...ഇപ്പൊ സമാധാനം ആയോ.....

അത് കേട്ട് അവർ രണ്ടുപേരുടെ ചുണ്ടിലും ചിരി വിടർന്നു.

ആതി : അപ്പൊ ചേച്ചി ഗുസ്തിക്കാരി ആണോ....

സമീറ : ഗുസ്തിക്കാരിയോ..... ?

ആതി : ആഹ്..... wwe raw....

മനു : എന്റെ പൊന്ന് ആതി.... അത് ആ raw അല്ല.... ഇത് R.A.W ......Research and Analysis Wing

ആതി : ഓഹ്.... അങ്ങനെ ഒരു സാധനം ഉണ്ടല്ലേ.....

മനു : എന്റെ കൃഷ്ണ.... ഇതിനെയണോ ഞാൻ

💬 Comments

View all comments