0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 874

മെഡിസിന് ചേർക്കാൻ പോണേ....

മനു മുകളിലേക്ക് നോക്കി തൊഴുതു.

സമീറ : എന്നാലും മനു.... നീ ഭാഗ്യവാൻ ആണെടാ.... അതുങ്ങളുടെ സ്നേഹം കണ്ടോ.... ശരിക്കും നിനക്ക് ഒരു അനിയത്തി ഉണ്ടായത് പോലെ ഉണ്ട് ആതിയെ കാണാൻ.... എന്നെ കൊന്നില്ലന്നെ ഉള്ളു.....

മനു ; പോലെ അല്ലെടി..... അവളെന്റെ സ്വന്തമാ....

സമീറ : ഹമ്മ്.... പിന്നെ ദേ ആ നെഞ്ചിൽ ഒട്ടിപിടിച്ചു കിടക്കുന്ന സാധനം എന്തൊരു കരചിലായിരുന്നുന്ന് അറിയോ.... ഹോ... എന്റെ നെഞ്ചോക്കെ നീറി പുകഞ്ഞു.

അത് കേട്ട് അഞ്ചു നാണത്താൽ അവന്റെ നെഞ്ചിൽ മുഖം അമർത്തി.

രാജീവ്: ഹോ....പെണ്ണിന്റെ നാണം കണ്ടില്ലേ.....ഒരു തല്ലുണ്ടാവും എന്നാ പ്രതീക്ഷിച്ചേ..... ഹ ഹ ഹ ഹ .....

രാജീവ് സംസാരിച്ചതും അഞ്ജുവിന്റെയും ആതിയുടേയും ദൃഷ്ടി അവനു നേരെ ഉയർന്നു. അവൾ മനുവിന്റെ നെഞ്ചിൽ നിന്നും പിടിവിട്ടു. എന്നിട്ട് ആതിയെ നോക്കി.

അഞ്ചു : ആതി........

ആതി : ചേച്ചി....

അഞ്ചു : അറ്റാക്ക്..............

https://youtu.be/r_C6MzJSSQg

അവർ രണ്ടുപേർ രാജീവിന് നേരെ ഓടി... അപകടം മണത്ത രാജീവ് പുറത്തേക്ക് ഓടാൻ തുനിഞ്ഞതും ആതി വട്ടം ചാടി അവനെ തടുത്തു.

ആതി : രൂപേച്ചി..... കുറുനരി..... പിടിക്കതിനെ....

അത് കേട്ടതും രൂപയും കളത്തിൽ ഇറങ്ങി.

രാജീവ് : കുറുനരിയോ.... ഡീ രൂപേ.... നീ എന്താ ഇവിടെ......

രൂപ : ഞാനെന്താ ഇവിടെന്നോ.... അതുങ്ങളെ കരയിച്ചിട്ട് മുങ്ങാന്ന് കരുതിയോ....

അവർ മൂന്നുപേരും അവനെ വട്ടം ചുറ്റി. ഇതെല്ലാം ടോം and ജെറി കാണുന്ന പോലെ അമ്മയും മനുവും സമീറയും നോക്കി നിന്നു. അഞ്ചു അവന്റെ കാൽ പിടിച്ചു വലിച്ചു. അവൻ താഴെ വീണതും രൂപ അവന്റെ വയറി കേറിയിരുന്നു എന്നിട്ട് കൈ രണ്ടും പിടിച്ചു വച്ചു. അഞ്ചു കാലും മുറുകെ പിടിച്ചു.ആതി അപ്പൊ തന്നെ അടുക്കളയിലേക്ക് ഓടി.

രാജീവ് : അളിയാ...... രക്ഷിക്കട സാമ ദ്രോഹി......

രാജീവ് സ്വയരക്ഷക്ക് മനുവിനെ വിളിച്ചു.

മനു ; അളിയാ.... വടി കൊടുത്ത സ്ഥിതിക്ക് അടി നീ ഒറ്റക്ക് വാങ്ങിക്കോ...

അൽപ്പം കഴിഞ്ഞപ്പോ ആതി അടുക്കളയിൽ നിന്നും ഓടി വന്നു. കയ്യിൽ

💬 Comments

View all comments