Chapter Title : ?Game of Demons 8 [Demon king]
അരച്ച മുളകും ഉണ്ടായിരുന്നു.
അത് കണ്ടതും രാജീവ് കൂടുതൽ പിടയാൻ തുടങ്ങി. പക്ഷെ രക്ഷ ഇല്ലായിരുന്നു.
രാജീവ് : ഡീ....രൂപേ... പിടിവിട്... മുളക്....
രൂപ ; കണക്കായിപ്പോ....
അവൾ ഒരു അയവും കാണിച്ചില്ല...
'അമ്മ : ഡീ... വേണ്ടടി....
'അമ്മ സപ്പോർട്ട് ആയി വിളിച്ചു പറഞ്ഞു.
ആതി: 'അമ്മ പോയേ.....
ആതി അതൊന്നും കേട്ടില്ല... രാജീവ് വാ മുറുകെ അടച്ചു പിടിച്ചു.ആതി അവന്റെ ഇരു കവിളിലും ഞാക്കി വാ തുറപ്പിച്ചു. കൊണ്ടുവന്ന ചതച്ച പച്ചമുളക് മുഴുവൻ അവൾ അവന്റെ വായിക്കകത്ത് ഇട്ട് വാ കൈ കൊണ്ട് മൂടി.
ഒട്ടും വൈകാതെ തന്നെ മുളക് അതിന്റെ പണി തുടങ്ങി.എരിവ് സഹിക്കാൻ വയ്യാതെ അവൻ കിടന്ന് പിടഞ്ഞു. ആ പിടച്ചിലിൽ രൂപ അവന്റെ ദേഹത്തുനിന്ന് താഴേക്ക് വീണു. പിന്നെ കണ്ടത് ഒരു ഓട്ടം ആയിരുന്നു. മൂടും വായും പുകഞ്ഞുള്ള ഓട്ടം. അത് കണ്ട് അവിടുള്ളവരെ പൊട്ടിച്ചിരിച്ചു.സമീറ ചിരിയടക്കാൻ വയ്യാതെ വയറിൽ മുറുകെ പിടിച്ചു.
സമീറ : അയ്യോ..... എന്റെ മനു.... ഇതുങ്ങൾ മിണ്ടാൻ തുടങ്ങിയപ്പോ വയറിന്ന് കയ്യെടുക്കാൻ പറ്റുന്നില്ല.... ചിരിച്ചു ചിരിച് ഞാൻ ചവുമെന്നാ തോന്നുന്നെ.....
മനു : ഹമ്മ്..... ഇതൊന്നും അല്ല മോളെ.... ഇതിന്റെയൊക്കെ ഹൈ ലെവൽ ഞാൻ കണ്ടതാ....
സമീറ : അയ്യോ.... എനിക്ക് വയ്യേ.... ഹോ....
അഞ്ജുവും ആതിയും സമീറയുടെ അടുത്തേക്ക് പോയി.
അഞ്ചു : ചേച്ചി.....
സമീറ : ഹാ.... പറ.... ഇനി എന്താ വേണ്ടേ....
അഞ്ചു ; സോറി ട്ടോ.... ഞാൻ അറിയാതെ.....
സമീറ : അതൊന്നും സരല്ല.....
ആതി: ചേച്ചി.....
സമീറ : ആഹ്.... ദേ അടുത്തത്....
ആതി : ഞാനും സോറി ട്ടോ....
ആതി ഇടം കണ്ണിട്ട് അവളെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു.
സമീറ : ആഹ്.... വരവ് വച്ചിരിക്കുന്നു.... പിന്നെ ഡാ മനു.... ആതിയെ ഞാൻ കൊണ്ടോയിക്കോട്ടെ.....
മനു : എന്തിനാ ലോക്കപ്പിൽ ഇടാൻ ആണോ....
സമീറ : ഒന്ന് പോടാ.... ഈ സാധനത്തിനെ എനിക്ക് വല്ലാതെ ഇഷ്ട്ടയി....
അത് കേട്ട് ആതിയുടെ മുഖം ചുവന്നു.
ആതി
💬 Comments
View all comments