Chapter Title : ?Game of Demons 8 [Demon king]
: ചേച്ചി.....
സമീറ : ആഹ്...മോളെ....
ആതി ; ഞാനൊന്ന് കെടിപിടിച്ചോട്ടെ....
സമീറ : അത് ചോതിക്കാനുണ്ടോ.... വന്ന് കെട്ടിപിടിച്ചോ....
സമീറ ഇരു കയ്യും രണ്ടു വശത്തേക്ക് ആക്കി അവളെ ആലിംഗനം ചെയ്യാൻ ക്ഷണിച്ചു. ആതി ഓടിപ്പോയി അവളെ പുണർന്നു.
ആതി: അതേ....ചേച്ചി.... സോറി ട്ടോ.... ഞാൻ അറിയാതെ പറഞ്ഞതാ....
ആതി അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു .
സമീറ : സാരല്ലടാ.... ഇതൊക്കെ ഉണ്ടായൊണ്ടെന്താ... ഇനി എത്ര കാലം കഴിഞ്ഞാലും ഇതൊക്കെ ഓർത്ത് ചിരിക്കാല്ലോ....
അവൾ ആതിയുടെ കവിളിൽ സ്നേഹത്തോടെ പിച്ചിയിട്ട് പറഞ്ഞു.
ആതി: അപ്പൊ ചേച്ചി ഇനിയെന്നെ മറക്കില്ലല്ലേ....
സമീറ : മറക്കെ.... നിന്നെ ഒക്കെ മറക്കാൻ ഞാൻ വല്ല കോമായിലും പോകേണ്ടി വരും....
അവളുടെ വാക്കുകൾ കേട്ട് ആതി കുണുങ്ങി ചിരിച്ചു.
സമീറ : നിന്റെ ഏട്ടൻ മരയോന്തിന്റെ കയ്യിൽ എന്റെ നമ്പർ ഉണ്ട്... അത് വാങ്ങി ഇടക്ക് എന്നെ വിളിക്കണം ട്ടോ.....
ആതി ; ഹമ്മ്.....
സമീറ : നീ മനുവിനെ കാണുന്ന പോലെ എന്നേം കണ്ടോ.... സ്വന്തം ചേച്ചിയായി കരുതിക്കോട്ടോ....
ആതി : അതങ്ങനെ തന്നല്ലേ....
സമീറ : ഹമ്മ്... ഡീ അഞ്ചു... നിന്നോട് കൂടിയാ പറഞ്ഞേ.....
അവൾ അഞ്ജുവിനെ നോക്കി പറഞ്ഞു.
അഞ്ചു : അത് പ്രത്യേകം പറയണോ ചേച്ചി.....
സമീറ : എന്നാലേ.... സമയമായി... കുറച്ചു നേരം ഇരുന്നിട്ട് പോകാൻ കേറിയതാ.... ഇന്ന് തന്നെ തറവാട്ടിൽ പോണം... ട്രെയിൻ ബുക്ക് ചെയ്താണ് വന്നേ....
അത് കേട്ടപ്പോ ആതിക്കും അഞ്ജുവിനും ആകെ വിഷമമായി.
അഞ്ചു : അയ്യോ... ഇത്ര പെട്ടെന്ന് പൂവാണോ....
ആതി : ചേച്ചി.... ഇന്ന് വേണ്ട... നാളെപോവ.... പ്ലീസ്....
ആതി സമീറയുടെ കയ്യിൽ പിടിച് കൊഞ്ചി.
സമീറ : പോകാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല മോളെ..... പോയേ പറ്റു... അതാണ്... കുറച്ചു സമയമേ ഇവിടെ നിന്നള്ളു... പക്ഷെ പോകുമ്പോൾ മനസ്സിന് വല്ലാത്ത വിഷമം ആണ്.... നിങ്ങളെ വിട്ട് പോകുന്നതിന്...
ആതി : എന്നാ കുറച്ചു ദിവസം കഴിഞ്ഞു പോവാ ചേച്ചി.... ഞാനാണെങ്കിൽ കൊറേ വഴക്കുണ്ടാക്കി... നിക്ക് എന്തോ പോലെ തോന്നാ.....
💬 Comments
View all comments