0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 877

സമീറ അവളുടെ തലയിൽ സ്നേഹത്തോടെ തലോടി. ആ മുഖം ആകെ വാടിയിരുന്നു.

സമീറ : പോയേ പറ്റു മോളു.... എന്റെ വെല്യമ്മച്ചിക്ക് തീരെ വയ്യ....ഒന്ന് പോയി കാണണം... ഈ കാര്യം മാറ്റിവെക്കാൻ പറ്റില്ലല്ലോ....

ആതി : അയ്യോ.... എന്താ പറ്റിയെ...

സമീറ : ഒന്നുല്ല മോളെ... വയസായില്ലേ...

അഞ്ചു : ഇനി എന്നാ ചേച്ചി വരാ.....

സമീറ : ഞാൻ വരാ.... പോകുന്നതിന് മുമ്പ് 2 ദിവസം അടിച്ചു പൊളിച്ചെ പോകു....

ആതി : സത്യം.....

സമീറ : സത്യം.......

സമീറ അഞ്ജുവിന്റെയും ആതിയുടേയും നെറ്റിയിൽ സ്നേഹ ചുംബനം നൽകി.

ഈ സമയം തന്നെ രാജീവ് ഉള്ളിൽ നിന്നും വന്നു. കണ്ണൊക്കെ ചുവന്ന് ആകെ അവശനായിരുന്നു. നാവ് പുറത്തോട്ട് എട്ട് കൈകൊണ്ട് വീശുന്നുണ്ട്.

സമീറ : രാജീവേ.... എങ്ങനുണ്ട്......

രാജീവ് : ഹോ........ എന്റെ പൊന്നേ........ തലസ്ഥാനം മുതൽ കീഴ് സ്ഥാനം വരെ ഒരു നീറ്റൽ ആണ്..... ഹോ.......

സമീറ : അത് നന്നായി..... എത്രപേർക്ക് പണി കൊടുത്തിട്ടുള്ളതാ നീയ്.... ഇപ്പൊ തിരിച്ചു കിട്ടിയപ്പോ സമാധാനം ആയില്ലേ......

രാജീവ് : അയ്യോ..... എനിക്ക് വയ്യേ..... ഇനി പണി കൊടുക്കൽ പരിപാടി ഇന്നത്തോടെ ഞാൻ നിർത്തി.....

സമീറ : ആഹ്.... അതാ നല്ലത്......

രാജീവ് : ഡാ മനു..... ചോക്ലേറ്റ് ഉണ്ടോ......

മനു : എന്തിനാ.....

രാജീവ് : എരിഞ്ഞിട്ടാട......

മനു : കൈപ്പക്ക ഉണ്ട്......

രാജീവ് : ദേ.... എന്റെ വായിന്ന് വല്ലോം വീഴും.....

മനു : വേണ്ടത്ത പണിക്ക് നിന്നിട്ടല്ലേ.......

രാജീവ് ഒന്നും പറഞ്ഞില്ല. അവനൊരിടത്ത് ഇരുന്നു.

സമീറ : ഡാ.... മനു സമയം പോണു....

മനു : ആഹ്..... അമ്മേ.... ഞാനിവളെ റെയിൽവേ സ്റ്റേഷൻ വിട്ടിട്ട് വരാ....

'അമ്മ : ആഹ്..... നോക്കി പോയ മതി. ...പിന്നെ മോളെ... ഇടക്ക് വിളിക്കണം....

'അമ്മ അവളുടെ തലയിൽ സ്നേഹത്തോടെ തലയിൽ തലോടി.

സമീറ : ഉറപ്പായും വിളിക്കാം.....

മനു രാജീവിനെ നോക്കി . അവൻ അതേ ആവസ്ഥയിൽ ആയിരുന്നു ഇരുന്നത്.

മനു : ഡാ.... അളിയാ....

രാജീവ്

💬 Comments

View all comments