0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 879

: എന്താ അളിയാ....

മനു : വാ പോവാം....

രാജീവ് : എങ്ങോട്ട്.... നീ പൊക്കോ... ഞാനില്ല....

മനു : ദേ...ഞങ്ങൾ പോയ എന്തുണ്ടാവും എന്ന് അറിയില്ല.... നിന്റെ ചോര കുടിക്കാൻ 3 യക്ഷികൾ ഇവിടെ വെയ്റ്റിംഗ് ആണ്.

മനു അവരെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

ആതി: ഒന്ന് പോ ഏട്ടാ....രാജേവേട്ടനെ ഞങ്ങൾ വല്ലോം ചെയ്യോ....

ആതി ഒരു വല്ലാത്ത ചിരി ചിരിച് പറഞ്ഞു.

രാജീവ് : സുശീല...... ഇന്തോ..... ധാ വരണേ...... ആരോ വിളിച്ചു....

അതും പറഞ്ഞ് രാജീവ് പുറത്തേക്ക് നടന്നു.

ആതി : ഏട്ടാ..... പോവല്ലേ....ഏട്ടൻ പോയ ബോർ അടിക്കും....

ആതി ചിണുങ്ങി കൊണ്ട് പറഞ്ഞു.

രാജീവ് : പിന്നെ.... നിങ്ങൾക്ക് അനാട്ടമി പഠിക്കാൻ എന്റെ ബോഡി തന്നെ വേണമല്ലോ.... നടക്കില്ല മോളെ......

രൂപ : എന്താ ഏട്ടാ.... അപ്പോഴേക്കും പിണങ്ങിയോ.....

രാജീവ് ; നിനക്കുള്ള ചായേം പരിപ്പുവടേം ഞാൻ രാത്രി തരുന്നുണ്ട്....

അതും പറഞ്ഞ് ഒരു കള്ളച്ചിരിയും ചിരിച് അവൻ പുറത്തോട്ട് പോയി.

സമീറ : എന്നാ ഇനി വൈകിക്കുന്നില്ല.... ഞാൻ പോവാ.....

'അമ്മ : പോയിട്ട് വരാന്ന് പറ മോളെ.....

സമീറ : ആഹ്.... എന്ന പോയിട്ട് വരാ അമ്മേ.... ബൈ ബൈ..... ഞാൻ എല്ലാരേം ഒരുപാട് മിസ്സ്‌ചെയ്യും ട്ടോ.....

'അമ്മ : ഞങ്ങളും... പിന്നെ വെല്യമ്മച്ചിയോട് അന്വേഷണം പറയണം ട്ടോ....

സമീറ: ആഹ്.... പറയാ 'അമ്മേ....

അവൾ ബാഗ് എടുക്കാൻ പോയതും മനു അതെടുത്ത് മുന്നിൽ നടന്നു. പോകും മുമ്പ് അവൾ അഞ്ജുവിനെ ഒരു നോക്ക് നോക്കി. സമീറയുടെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു.....
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

പ്രിയങ്ക : ഭായ്.....

അലി : ഹമ്മ്......

പ്രിയങ്ക : അയാൾ വന്നിട്ടുണ്ട്....

അലി : ആഹ്.... വന്നോ... എന്നാ ഇങ്ങോട്ട് കൊണ്ടുവാ.....

പുറത്തുനിന്ന് ഒരു കറുത്ത ജുബ്ബ ധരിച്ച ഒരാൾ ഉള്ളിലേക്ക് വന്നു. അലിയും ജോണും അവനെ അടിമുടിയൊന്ന് നോക്കി. കണ്ണിനു ചുറ്റും കറുപ്പ് നിറഞ്ഞിരിക്കുന്നു. എപ്പോഴും മുറുക്കാൻ ഉപയോഗിക്കുന്നവൻ ആണെന്ന് ചുണ്ട് കണ്ടാൽ അറിയാം... തലയിൽ കുറ്റി മുടിയാണ്. 5 അടിയെ പോക്കമുള്ളു.

💬 Comments

View all comments