Chapter Title : ?Game of Demons 8 [Demon king]
വാക്കുകൾക്കൊപ്പം അവന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു.
മനു : പോട്ടെ അളിയാ.... നീ വിഷമിക്കണ്ടാ... ഞാൻ വിഷമത്തിൽ പറഞ്ഞു പോയതാ....
മനു അവനെ സമാധാനിപ്പിച്ചു.പിന്നിലിരിക്കുന്ന സമീറ ഒന്നും സംസാരിക്കുന്നില്ലയിരുന്നു. അവൾ പുറത്തെ കാഴ്ച കണ്ടിരിക്കുകയാണ്. മുഖത്ത് നല്ല ദേഷ്യവും ഉണ്ട്.
മനു : നീ എന്താടി ഒന്നും മിണ്ടാതെ നിൽക്കുന്നത്.....
മനു ചോതിച്ചു. പക്ഷെ അവളുടെ ഭാഗത്തുനിന്ന് ഒരു മറുപടിയും ഉണ്ടായിരുന്നില്ല...
രാജീവ് : ഡീ.... സമീറ.... സോറി....നിനക്കാറിയല്ലോ... ഞാൻ ഇങ്ങനെയാ.....
രാജീവ് പിന്നിലേക്ക് തിരിഞ്ഞ് പറഞ്ഞു. അവൾ അവനെ രൂക്ഷമായി നോക്കി.
രാജീവ് : എന്റെ പൊന്നോ.... എന്താടി ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ.....
സമീറ : നിങ്ങൾക്ക് ഇങ്ങനെ കളിച്ചു ചിരിച് നടക്കാൻ എങ്ങനെ പറ്റുന്നു.....
രാജീവ് : ഹ ഹ ഹ .... എടി ഞങ്ങൾ പണ്ടുതൊട്ടേ ഇങ്ങനെ അല്ലെ.... പിന്നെന്താ....
അവൾ അവനെ പുച്ഛത്തോടെ നോക്കി മുഖം തിരിച്ചു.
രാജീവ് : എന്താടി പറ്റിയത്...നീ കാറിൽ കേറിയപ്പോ തൊട്ട് ഇങ്ങനെ ആണല്ലോ....
സമീറ : ഹും..... നീ വിചാരിക്കുന്ന പോലെ പണ്ട് നിന്റെയൊക്കെ കൂടെ കളിച്ചു നടന്ന സമീറ അല്ല ഞാൻ.... am r.a.w investigation officer sameera kabeer sing...
രാജീവ് : ആയിന്.....
സമീറ : അതിനോ.... എനിക്കൊരു സ്വഭാവം ഉണ്ട്.... കൊലയാളികളെ വിശ്വസിക്കില്ല ഞാൻ...
രാജീവ് : നീ എന്താ ഈ പറയണത്.... വട്ടായോ ...
സമീറ : വട്ട് എനിക്കണോ... അതോ നിനക്കോ.... കൊറേയെണ്ണത്തിനെ അങ് ഡൽഹിയിൽ പോയി കൊന്നിട്ട് ഇവിടെ സുഖിച്ചു കഴിയാന്ന് വിജരിച്ചോ രണ്ടും....
അവളുടെ വാക്കുകൾ കേട്ട് രാജീവ് ഞെട്ടി തരിച്ചു. അവൻ വണ്ടി ഓടിക്കുന്ന മനുവിനെ നോക്കി. അവന്റെ മുഖഭാവം മാറുന്നത് അവൻ കണ്ടു.
സമീറ: നിന്റെയൊക്കെ വീട്ടിൽ വന്ന് കളിച്ചു ചിരിച്ചത് ബന്ധം പിതുക്കാൻ ആണെന്ന് കരുതിയോ.... അല്ല... നിന്റെയൊക്കെ അവസാന സ്വാതന്ത്ര്യം കണ്ട് ആസ്വദിക്കാൻ ആണ്....
രാജിവ്: സ.. സമീറ.... നീ എന്താ ഈ പറയുന്നത്.... കൊലയോ....
അവൻ പരുങ്ങികൊണ്ട് പറഞ്ഞു.
സമീറ : ഹും..... ഒന്നും അറിയില്ലല്ലേ.... അമീർ ഖാൻ
💬 Comments
View all comments