Chapter Title : ?Game of Demons 8 [Demon king]
കൊലക്കേസ് അന്വേഷിക്കുന്ന ഓഫീസർ ആണ് ഞാൻ....നിങ്ങളെ കുടുക്കാനുള്ള എല്ലാ തെളിവും എന്റെ കയ്യിലുണ്ട്.....
രാജീവ് അൽപ്പം വിറയലോടെ മിന്നോട്ട് നോക്കി. മനു വണ്ടിയുടെ സ്പീഡ് കൂട്ടുന്നുണ്ടായിരുന്നു.അവൻ എന്താണ് പറയാൻ പോകുന്നത് എന്നറിയാൻ അവൻ നോക്കി നിന്നു
മനു :സമീറ......
മനു അവളെ വിളിച്ചു.
സമീറ : ആഹ്... പറ...
മനു : ഞാനല്ല.... രാജീവ് ആണ് കൊന്നത്... അവനെ അകത്താക്കി എന്നെ വെറുതെ വിടണം.
അവന്റെ വാക്കുകൾ കേട്ട് രാജീവ് വീണ്ടും ഞെട്ടി. സമീറ ഞെട്ടിച്ചതിന്റെ 4 ഇരട്ടി ഡോസിൽ.
സമീറ : അങ്ങനെ ആണോ രാജീവേ.... കുറ്റമൊക്കെ നീ ഒറ്റക്ക് ഏൽക്കുമോ....
രാജീവ് മനുവിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി.അവന് ഒരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു. ഒരു ധീർഖ ശ്വാസം എടുത്ത് അവൻ പറഞ്ഞു.
രാജീവ്: അതേ.... ഞനാണ്.... ഞാനാണ് എല്ലാവരെയും കൊന്നത്.... ഞാൻ എറ്റോളം...
അത് പറയുമ്പോൾ അവന്റെ തൊണ്ട ഇടരുന്നുണ്ടായിരുന്നു. സൗഹൃദത്തിന്റെ വിശ്വാസം നഷ്ടമായ ഒരുവന്റെ വേദന.
സമീറ : ഹ ഹ ഹ ഹ ...... കൊള്ളാം...... രണ്ടുപേരുടെയും സ്നേഹം ഞാൻ സമ്മതിച്ചിരിക്കുന്നു.
സമീറ ചിരിച്ചുകൊണ്ട് പറഞ്ഞു.
സമീറ : പക്ഷെ മനു....നീയും രക്ഷപ്പെടില്ല.....ഈ കൊലയിൽ നിനക്കും പങ്കുണ്ട്.... എന്റെ കൊക്കിന് ജീവൻ ഉണ്ടെങ്കിൽ രണ്ടിനേയും ഞാൻ വെറുതെ വിടില്ല....
അത് കേട്ടതും മനു വണ്ടിയുടെ സ്പീഡ് കൂട്ടി.ഹൈ വേയിൽ നിന്നും ഒരു ചെറിയ ഇടവഴിയിലേക്ക് കാർ പായിച്ചു. എന്തെന്ന് മനസ്സിലാവാതെ രാജീവും. ആ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കാർ 80 km/hr സ്പീഡിൽ പോയി.
രാജീവ് : ഇത്‌എങ്ങോട്ടാടാ പോണേ.....
'"" ഹ ഹ ...ഹ ഹ ഹ.. ഹ ഹ ...ഹ ഹ .........'"
അതിന് മറുപടിയായി അവൻ അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി.
രാജീവ്: ഡാ.... മനു സ്പീഡ് കുറക്ക്...
മനു : സമീറ.... നിനക്ക് ഈ കാര്യം മറക്കാൻ പറ്റോ.....
സമീറ : ഇല്ല.... ഞാൻ നിന്നെ ജയിലിൽ അടക്കുന്നത് വരെ ഇതിന്റെ പിന്നാലെ ഓടും....
അവൾ കട്ടായം പറഞ്ഞു.അപ്പൊ മനു മുഖത്ത് വല്ലാത്തൊരു ചിരിയായിരുന്നു.
മനു: എങ്കിൽ നിന്റെ വിധി
💬 Comments
View all comments