Chapter Title : ?Game of Demons 8 [Demon king]
ചെകുത്താൻ ആയാലും അവന്റെ വിധി ഞാൻ നടപ്പാക്കും.....
രാജീവ് : ഞാനും ഉണ്ടാവും നിന്റെ കൂടെ.... അത് മരണമായാലും ജീവിതമായാലും.....
അവർ തങ്ങളെ വേട്ടയാടാൻ വരുന്ന മൃഗങ്ങളെ നേരിടാൻ സ്വയം തയ്യാറായി....
മനു: മതി.... ഇനി വഴുകേണ്ട.... ട്രെയിൻ മിസ്സാവും.....
സമീറ : ശരിയാ.... ഇനി നിന്നാ എനിക്ക് പണിയാവും...
അങ്ങനെ അവർ സമീറയെ കൊണ്ടാക്കാൻ raiway സ്റ്റേഷൻ ലക്ഷ്യമാക്കി കുതിച്ചു. അവിടെത്തി ഇറങ്ങുന്നതിന് മുമ്പ് സമീറ മനുവിനോട് ഒരു കര്യം ചോതിച്ചു.
സമീറ : ഇനി നിങ്ങൾ പൊയ്ക്കോ....
രാജീവ് : വേണ്ട.... നിന്നെ ട്രെയിൻ കേറ്റി വിട്ട് ഞങ്ങൾ പൊയ്ക്കോളാം
സമീറ : ഒന്ന് പോടാ...ഞാൻ ചെറിയ കുട്ടിയല്ലേ.....
മനു : എന്നാ നീ വിട്ടോ.... പിന്നെ പോകുമുമ്പ് വീട്ടിൽ വരണം....
സമീറ : വരാടാ.... നിന്റെ രാധമ്മയുടെയും അഞ്ജുവിന്റെയും ആതിയുടേയും കൂടെ ഒരു ദിവസം തങ്ങിയെ ഞാൻ പോവു....
മനു : ആഹ്.... അത് കേട്ടാ മതി....
സമീറ :-മനു.....
മനു : ഹമ്മ്.....
സമീറ : നിന്നോട് ഒരു കാര്യം ചോദിക്കണമെന്ന് കുറച്ചായി വിചാരിക്കുന്നു......
മനു: നീ ചോദിക്ക്......
സമീറ : നീ ഇവരെ അല്ലാതെ വേറെ ആരെയെങ്കിലും കൊന്നിട്ടുണ്ടോ......
അതിന് മറുപടിയായി മനു അവളെ വല്ലാത്തൊരു നോട്ടം നോക്കി.... ആ ചുണ്ടിൽ ഒരു ചെറു ചിരിയും ഉണ്ടായിരുന്നു...
സമീറ : വേറൊന്നും അല്ല.... അവരുടെ ഒക്കെ പോസ്റ്മാർട്ടം റിപ്പോർട്ട് ഞാൻ കണ്ടു..... വളരെ proffecional ആയ ഒരാളാണ് കൊന്നിരിക്കുന്നത് എന്നാണ് പറഞ്ഞത്....അതാ ചോദിച്ചത്....
മനു ഒന്നും പറഞ്ഞില്ല.....അവന്റെ ഭാവം മാറുന്നത് രാജീവ് പേടിയോടെ നോക്കി നിന്നു.
രാജീവ് : നീ എന്താ സമീറ പറയുന്നേ.... നമ്മുടെ മനു അങ്ങനെ ചെയ്യോ....
രാജീവ് ഉത്തരം നൽകി..
സമീറ : സോറി ഡാ..... ഞാൻ ചുമ്മാ ചോദിച്ചതാ..... അത് വിട്ടേരേ....
മനു : അപ്പൊ സമീറ.... ഹാപ്പി ജേർണി......
സമീറ : ok ഡാ.... നമുക്ക് പിന്നെ കാണാം....
അവൾ അവരെ നോക്കി ഒന്ന് ചിരിച്ചതിനു ശേഷം ബാഗും തൂക്കി ഫ്ലാറ്റ് ഫോമിലേക്ക് നടന്നു.
💬 Comments
View all comments